അരനൂറ്റാണ്ട് പഴക്കമുള്ള മമ്മൂക്കയെ കാണണോ, മഹാരാജാസിൽ വച്ചെടുത്ത അത്യപൂർവ്വ ചിത്രം പങ്കുവെച്ച് സുഹൃത്ത്

അരനൂറ്റാണ്ട് പഴക്കമുള്ള മമ്മൂക്കയുടെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തിരക്കഥാകൃത്ത് റഫീഖ് സീലാട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ മഹാരാജാസ് കോളേജിൽ ‘കോഴി’ എന്ന കഥാപ്രസംഗം ആദ്യമായി അവതരിപ്പിക്കുന്ന മമ്മൂക്കയും സംഘവുമാണ് ഉള്ളത്. അരനൂറ്റാണ്ട് പഴക്കമുള്ള ഒരു മഹാരാജകീയ മമ്മൂട്ടി ചിത്രം എന്ന ക്യാപ്ഷനോടെയാണ് റഫീഖ് സീലാട്ട് ഈ ചിത്രം പോസ്റ്റ് ചെയ്തത്.

ALSO READ: സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെയുള്ളത്: ശ്രുതി ശരണ്യം

അബ്ദുൽ ഖാദർ, ചന്ദ്രമോഹൻ, മുഹമ്മദ്‌ അഷ്‌റഫ്‌, ജോസഫ് ചാലി എന്നിവരാണ് ഈ അത്യപൂർവ്വ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമുള്ളത്. നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രത്തെക്കുറിച്ചുള്ള കമന്റുകൾ പങ്കുവെച്ചിരിക്കുന്നത്.

ALSO READ: ആ ചോദ്യം കേള്‍ക്കുമ്പോള്‍ പിടിച്ച് ഇടിക്കാന്‍ തോന്നും: തുറന്നുപറഞ്ഞ് ആസിഫ് അലി

ചിത്രത്തിനൊപ്പം റഫീഖ് സീലാട്ട് പങ്കുവെച്ച കുറിപ്പ് വായിക്കാം

അരനൂറ്റാണ്ട് പഴക്കമുള്ള ഒരു മഹാരാജകീയ മമ്മൂട്ടി ചിത്രം.
1973-ൽ മഹാരാജാസ് കോളേജ് ആർട്ട്സ് ക്ലബ്‌ ഉദ്ഘാടനത്തിന് #കോഴി എന്ന കഥാപ്രസംഗം ആദ്യമായി അവതരിപ്പിക്കുകയാണ് ഇവർ. മമ്മൂട്ടി, അബ്ദുൽ ഖാദർ, ചന്ദ്രമോഹൻ, മുഹമ്മദ്‌ അഷ്‌റഫ്‌, ജോസഫ് ചാലി (ഗിറ്റാർ വായിക്കുന്ന ആൾ). രാജൻ സംഭവത്തിൽ ആർ. ഇ. സി. വിദ്യാർഥി എന്ന ജോസഫ് ചാലി അടിയന്തരാവസ്ഥയ്ക്ക് ശേഷം മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. മമ്മൂട്ടിക്ക് തൊട്ടടുത്ത് നിൽക്കുന്ന അബ്ദുൾ കലാം ഇന്ന് നമ്മേ വിട്ടു പിരിഞ്ഞു എന്നത് സങ്കടം. ആദ്യം ഈ ഫോട്ടോ അയച്ചുതന്ന Nazir Mohammed നും ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയ ഈ ഫോട്ടോയിൽ നാലാമനായി നിൽക്കുന്ന Mohamed Ashraf നും നന്ദി.
ജയചന്ദ്രൻ CICC

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News