
പദ്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ദില്ലിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമവാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി പദ്മഭൂഷൺ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന രണ്ടാമത് സിവിൽ ഇൻവെസ്റ്റിറ്റ്യൂച്ചർ ചടങ്ങിലാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ഇന്നലെ തന്നെ മമ്മൂട്ടിയും കുടുംബവും ദില്ലിയിൽ എത്തിയിരുന്നു. 1998-ൽ രാജ്യം മമ്മൂട്ടിയെ പദ്മശ്രീ നൽകി ആദരിച്ചിരുന്നു. ഇന്ന് മമ്മൂട്ടി പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ സദസിലുരുന്ന് കയ്യടിക്കുന്ന ദുൽഖർ സൽമാൻ്റെ ദൃശ്യങ്ങളുടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Also read: കഥകൾ കേൾക്കുന്നുണ്ട്… മലയാളികളുടെ പ്രിയനടി സംയുക്ത വർമ തിരിച്ചെത്തുകയാണോ?
മമ്മൂട്ടിക്കൊപ്പം വെള്ളാപ്പള്ളി നടേശനും ഗായിക അൽക യാഗ്നിക്കിനും രാഷ്ട്രപതി പദ്മഭൂഷൺ സമ്മാനിച്ചു. പദ്മവിഭൂഷൺ ജേതാക്കളായ ജസ്റ്റിസ് കെ.ടി. തോമസും പി. നാരായണനും ബഹുമതി ഏറ്റുവാങ്ങി.
English Summary
Malayalam actor Mammootty received the prestigious Padma Bhushan award from President Droupadi Murmu at the second Civil Investiture Ceremony held at Rashtrapati Bhavan.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

