ഹോളിവുഡ് താരം മൈക്കിള്‍ മാഡ്‌സെന് വിട

ഹോളിവുഡ് താരം മൈക്കിള്‍ മാഡ്‌സെന്‍ (67) അന്തരിച്ചു. ക്വിന്റന്‍ ടറന്റീനോ ചിത്രങ്ങളായ റിസര്‍വോയര്‍ ഡോഗ്സ്, കില്‍ ബില്‍, ദ ഹേറ്റ്ഫുള്‍ എയ്റ്റ്, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രശസ്ത താരമായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കാലിഫോര്‍ണിയയിലെ മാലിബുവിലെ വസതയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 300 ചിത്രങ്ങളില്‍ മാഡ്സന്‍ അഭിനയിച്ചിട്ടുണ്ട്. 2024ല്‍ പുറത്തിറങ്ങിയ മാക്‌സ് ഡാഗന്‍ ആണ് അവസാന ചിത്രം.

Also Read: ഗാസയിലെ ഒരു കഫേ തകർക്കാൻ ഇസ്രയേൽ പ്രയോഗിച്ചത് 230 കിലോ തൂക്കം വരുന്ന ബോംബ്: നാല് വയസുകാരിയടക്കം 24 പേർക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്

1980 മുതല്‍ ഹോളിവുഡ് ചിത്രങ്ങളില്‍ സജീവയ താരം 1992-ല്‍ പുറത്തിറങ്ങിയ ടറന്റീനോ ചിത്രം റിസര്‍വോയര്‍ ഡോഗ്സിലൂടെയാണ് ശ്രദ്ധേയനാക്കിയത്. പിന്നീട് അദ്ദേഹം ടറന്റീനോ ചിത്രങ്ങളില്‍ സ്ഥിരസാന്നിധ്യമായി. ടെലിവിഷന്‍ സീരിസിലും മാഡ്‌സെന്‍ തന്റെ സാന്നിധ്യം അറിയിച്ചു.

Also Read : ഗാസയിലെ ഒരു കഫേ തകർക്കാൻ ഇസ്രയേൽ പ്രയോഗിച്ചത് 230 കിലോ തൂക്കം വരുന്ന ബോംബ്: നാല് വയസുകാരിയടക്കം 24 പേർക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News