‘അപൂര്‍വ സഹോദരര്‍’കളിലെ നടന്‍ മോഹന്‍ തെരുവില്‍ മരിച്ചനിലയില്‍

നടന്‍ മോഹനെ (60) മധുരയിലെ തിരുപ്പറങ്കുന്ദ്രത്ത് തെരുവില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അനാരോഗ്യത്തെ തുടര്‍ന്ന് ജൂലൈ 31 നാണ് മോഹനെ മരിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു മൃതദേഹം.

പിന്നീടാണ് മരിച്ചത് മോഹനാണെന്ന് പൊലീസ് കണ്ടെത്തിയത്. സേലം സ്വദേശിയായ മോഹന്‍ പത്തുവര്‍ഷം മുമ്പ് ഭാര്യ മരിച്ചതിനുശേഷം കടുത്ത ദുരിതത്തിലാണ് കഴിഞ്ഞിരുന്നത്.

‘അപൂര്‍വ സഹോദരര്‍’കള്‍ ചിത്രത്തില്‍ കമല്‍ഹാസന്‍ അവതരിപ്പിച്ച അപ്പു എന്ന കഥാപാത്രത്തിന്റെ സുഹൃത്തായി വേഷമിട്ട നടനായിരുന്നു മോഹന്‍. ആര്യയുടെ നാന്‍ കടവുള്‍, അത്ഭുത മണിത്തര്‍കള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News