‘ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക…’: മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ‘ഹാപ്പി ബർത്ത്ഡേ ഡിയർ ഇച്ചാക്ക…’ എന്ന അടിക്കുറിപ്പാണ് മോഹൻലാൽ നൽകിയിരിക്കുന്നത്. താരം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് താഴെ കുറഞ്ഞ സമയം കൊണ്ട് നിരവധിപ്പേരാണ് മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ച് എത്തുന്നത്.

ALSO READ: പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കിടിലൻ സർപ്രൈസ്; മമ്മൂട്ടിയുടെ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

അതേസമയം പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസായി മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ആദ്യം മലയാള ചിത്രം കൂടിയാണ് മമ്മൂട്ടി നായകനായെത്തുന്ന ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’.

ALSO READ: മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി വേര്‍പിരിയുന്നു; വിവാഹത്തില്‍ നിന്ന് പിന്‍മാറിയതായി സീമ വിനീത്

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ് സിനിമയുടെ രചയിതാക്കൾ. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടൻ പൂർത്തിയാകും. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. കോമഡിക്കും പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം പുറത്തിറക്കുന്നതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News