‘ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ മതി, എല്ലാം ഓകെയാണെന്ന് പറഞ്ഞതാണ്; തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു’: മുകേഷ്

രണ്ടാഴ്ച മുന്‍പാണ് സിദ്ദിഖിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന കാര്യം താന്‍ അറിഞ്ഞതെന്ന് നടനും എംഎല്‍എയുമായ മുകേഷ്. അതിന് മുന്‍പു വരെ അദ്ദേഹം വളരെ ആരോഗ്യവാനായി ഇരിക്കുന്നുവെന്നാണ് കരുതിയിരുന്നത്. അമൃത ആശുപത്രിയിലെ ഡോക്ടര്‍ മനു തന്റെ കസിന്‍ ബ്രദറാണ്. സിദ്ദിഖിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോ. മനുവുമായി സംസാരിച്ചിരുന്നു. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്താല്‍ മതി, ബാക്കിയെല്ലാം ഓകെയാണ് എന്ന് അറിയിച്ചതാണെന്നും മുകേഷ് പറഞ്ഞു.

Also read- സിദ്ദിഖിന്റെ വേര്‍പാട് വിശ്വസിക്കാന്‍ കഴിയുന്നില്ല, വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് കമല്‍

സിദ്ദിഖിന് നോല്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ആയിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യാത്ത ആളായിരുന്നു സിദ്ദിഖ്. ലിവര്‍മാറ്റിവെച്ചാല്‍ ശരിയാകുമെന്നും അത് അമൃതയില്‍ തന്നെ ചെയ്യാമെന്നും ഡോ മനു പറഞ്ഞിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഹൃദായാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിലായെന്ന് അറിഞ്ഞത്. തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുകേഷ് പറഞ്ഞു.

Also read- പച്ചയായ മനുഷ്യന്‍, 45 വര്‍ഷത്തെ നീണ്ട സൗഹൃദം; സിദ്ദിഖിന്റെ ഓര്‍മകളില്‍ ജയറാം

ഇന്നലെ രാത്രിയായിരുന്നു സിദ്ദിഖിന്റെ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംവിധായകന്‍ ബി ഉണ്ണി കൃഷ്ണനും നടനും സംവിധായകനും സിദ്ദിഖിന്റെ അടുത്ത സുഹൃത്തുമായ ലാലും ചേര്‍ന്നാണ് മരണ വിവരം മാധ്യമങ്ങളെ അറിയിച്ചത്. നിലവില്‍ കടവന്ത്രയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പെതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ഭൗതിക ശരീരത്തില്‍ അന്ത്യമോപചാരമര്‍പ്പിക്കാന്‍ നിരവധി പേരാണ് ഒഴുകിയെതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here