ആ സർപ്രൈസ് പൊട്ടിച്ച്‌ നരേൻ, എൽസിയുവിന്റെ കഥ തുടങ്ങുന്നതിന് മുൻപ് ഒരു സംഭവമുണ്ട്; അമ്പരന്ന് ആരാധകർ, ലോകേഷ് ഇങ്ങനെ ചെയ്യുമോ?

ആരാധകർ ഇപ്പോഴും ആകാംഷയോടെ കാത്തിരിക്കുന്ന ലോകേഷ് യൂണിവേഴ്‌സിലെ പുതിയ അപ്‌ഡേറ്റ് വെളിപ്പെടുത്തി നടൻ നരേൻ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ തുടക്കം എന്തായിരിക്കും എന്നതിന്റെ അപ്‌ഡേറ്റാണ് ക്വീൻ എലിസബത്തിന്റെ പ്രമോഷനിടെ നരേൻ പറഞ്ഞത്.

ALSO READ: നായയായി മാറിയ യുവാവും യഥാർത്ഥ നായയും തമ്മിൽ കണ്ടുമുട്ടി, എന്തും സംഭവിക്കാം; വൈറലായി വീഡിയോ

‘എല്‍.സി.യുവില്‍ കൈതി 2 ആണ് ഇനി അടുത്തത് വരാന്‍ പോകുന്നത്. അതിന്റെ ഇടയില്‍ ഒരു സംഭവം ഉണ്ട്. പുറത്ത് പറഞ്ഞിട്ടില്ല. ലോകേഷും ഞാനും ഒക്കെ കൂടി ചേര്‍ന്ന് ഒരു ഷോട്ട് ഫിലിം ചെയ്തു. 10 മിനിട്ടേയുള്ളൂ. അതിന് എല്‍.സി.യുവുമായി കണക്ഷന്‍ ഉണ്ട്. അതാണ് എല്‍.സി.യുവിന്റെ തുടക്കം. അത് അധികം താമസിക്കാതെ വരും,’ നരേന്‍ പറഞ്ഞു.

ALSO READ: ഭർത്താവിനെ തിരഞ്ഞു ഫ്ലാറ്റിൽ ചെന്ന ഭാര്യ കണ്ടത് മറ്റൊരു യുവതിയെ, ഒടുവിൽ പ്രമുഖ തമിഴ് നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

അതേസമയം, കൈതിയുടെ നാലാം വാര്‍ഷികത്തില്‍ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് നിര്‍മാതാക്കളായ ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് അറിയിച്ചിട്ടുണ്ട്. കൈതിയുടെ മേക്കിങ് വീഡിയോയ്ക്ക് ഒപ്പമാണ് രണ്ടാം ഭാഗം വരുന്നുണ്ടെന്ന് നിർമാതാക്കൾ അറിയിച്ചത്. ലൈഫ് ടൈം സെറ്റില്‍മെന്റിനായി കാത്തിരിക്കുക എന്നും നിര്‍മാതാക്കള്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News