‘മികച്ച നടൻ ഫഹദ്’, ആന്ധ്രക്കാർക്ക് അയാൾ ഹീറോ, അയാളെക്കൊണ്ടല്ലാതെ അത് ചെയ്യാൻ കഴിയില്ല: നാസർ

ഫഹദ് ഫാസിൽ മികച്ച നടനാണെന്ന് തമിഴ് താരം നാസർ. പുഷ്പ എന്ന സിനിമ ആന്ധ്രയിലെ തിയേറ്ററിൽ പോയി കണ്ടപ്പോൾ അവർ ഒരു വലിയ ഹീറോ വന്നപോലെയാണ് ഫഹദിനെ വരവേറ്റതെന്നും, അതുകൊണ്ടുതന്നെ ആളുകൾക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ഫഹദ് എന്ന് നമുക്ക് പറയാമെന്നുംപ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നാസർ പറഞ്ഞു.

ALSO READ: സെന്തില്‍ ബാലാജി ഇഡി കസ്റ്റഡിയില്‍; ശനിയാഴ്ചവരെ ചോദ്യം ചെയ്യും

നാസർ പറഞ്ഞത്

മലയാള സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ട്രാൻസ് ആണ്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഞാൻ തിയേറ്ററിൽ പോയി കണ്ടതാണ്. ഫഹദ് ഏറ്റവും മികച്ച നടനാണ്. വളരെ യുണിക്‌ ആയിട്ടുള്ള ഒരു നടനാണ് ഫഹദ് എന്നാണ് എനിക്ക് തോന്നുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം എനിക്ക് വളരെ ഇഷ്ടമാണ്. അത് ഫഹദിനെക്കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടും ചെയ്യാൻ കഴിയില്ല.

ALSO READ: ‘ഓടുന്ന വാഹനങ്ങളിലെ തീപിടിത്തം’, ഉന്നതതല യോഗം ചേരാൻ ഗതാഗതവകുപ്പ്

തീർച്ചയായും ഫഹദ് ഒരു മികച്ച നടനാണ്. കാരണം പുഷ്പ ഞാൻ ആന്ധ്രയിലെ തിയേറ്ററിൽ പോയി കണ്ടതാണ്. ഒരു വലിയ ഹീറോ വന്നപോലെയാണ് ഓഡിയൻസ് കയ്യടിച്ചത്. അതുകൊണ്ടുതന്നെ ആളുകൾക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ഫഹദ് എന്ന് നമുക്ക് പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News