നിവിൻ പോളിയുടെ ഗാരേജിലേക്ക് പുതിയ കാർ കൂടി; വില 1.70 കോടി

പുതിയ ആഡംബര കാർ സ്വന്തമാക്കി നടൻ നിവിൻ പോളി. ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്വ്യുൽ ടോൺ ആണ് നിവിൻ പോളി സ്വന്തമാക്കിയത്. കൊച്ചിയിലെ ബി എം ഡബ്ല്യു ഡീലർമാരായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് നിവിൻ ഈ വാഹനം എടുത്തത്.

also read: കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ചൈന

ഈ വർഷമാദ്യം ഇന്ത്യൻ മാർക്കറ്റിൽ എത്തിയ വാഹനമാണിത് . ബിഎംഡബ്ല്യു 7 സീരീസിൽ ഉൾപ്പെടുന്ന ഈ കാറിന് 1.70 കോടി രൂപയോളമാണ് വില. വെറും 5.4 സെക്കൻഡ് കൊണ്ട് വാഹനം നൂറ് കിലോമീറ്റർ വേഗം കൈവരിക്കും. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഉയർന്ന വേഗം.3 ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള ഈ ആഡംബര കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറിന്റെ കരുത്ത് 18 എച്ച്പിയാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്‌സ്.

also read: ഇന്ത്യൻ വിസ കിട്ടിയില്ല; വിവാഹം ഓൺലൈനായി നടത്തി ജോധ്പുർ സ്വദേശി

അതേസമയം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രാമചന്ദ്ര ബോസ് ആന്‍ഡ് കോ ആണ് നിവിന്‍ പോളിയുടെ അടുത്ത ചിത്രം. നിവിന്‍ പോളിയുടെ കരിയറിലെ 42-ാം ചിത്രവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News