ഭാര്യ വക്കീലായി, സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയെന്ന് നോബിയുടെ അഭിനന്ദനം

നോബി മാര്‍ക്കോസിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സോഷ്യല്‍ മീഡിയ. ടെലിവിഷന്‍ കോമഡി ഷോകളിലൂടെ പ്രേക്ഷരുടെ ഇഷ്ടതാരമായി മാറിയ നോബി വെള്ളിത്തരയിലും സജീവ സാന്നിധ്യമായ ഹാസ്യ നടനാണ്. നോബി പങ്കുവച്ച വ്യക്തിപരമായ സന്തോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്നത്.

ഭാര്യ ആര്യ അഭിഭാഷക ആയ സന്തോഷമാണ് നോബി പങ്കുവച്ചിരിക്കുന്നത്. ആര്യ അഭിഭാഷക വേഷത്തില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ച നോബി കൂടെ കുറിച്ച വാക്കുകളും വൈറലാണ്. ‘നീ നിന്റെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റി. അഭിനന്ദനങ്ങള്‍ ആഡ്വ. ആര്യ നോബി’ എന്നാണ് ചിത്രത്തിനൊപ്പം നോബി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ആര്യക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. ഭാര്യയുടെ സ്വപ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നിന്ന നോബിയെയും നെറ്റിസണ്‍സ് ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News