
പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. 2025 മാർച്ച് 27 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്.
നിരവധി പേരാണ് ചിത്രത്തിന്റെ ടീസറിനെ പ്രശംസിച്ച് രംഗത്തെത്തിയത് . ഇപ്പോഴിതാ എമ്പുരാൻ ടീസറിനെ പുകഴ്ത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരം പ്രഭാസ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം എമ്പുരാന്റെ ടീസറിനെ പ്രശംസിച്ചത്. വേൾഡ് ക്ലാസ് എന്നാണ് പ്രഭാസ് ടീസർ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. അതിഗംഭീരമായി എടുത്തുവെച്ചിരിക്കുന്നു. സംവിധാനം ചെയ്തത് എന്റെ സ്വന്തം വരദ. അഭിനയിക്കുന്നത് ഒരേയൊരു മോഹൻലാൽ സാർ. എല്ലാ ടീമംഗങ്ങൾക്കും വിജയം നേരുന്നു എന്നും പ്രഭാസ് ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം കുറിച്ചു. പൃഥ്വിരാജ് ഈ സ്റ്റോറിയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചിട്ടുണ്ട്. പ്രഭാസിന് പൃഥ്വിരാജ് മറുപടിയും നൽകി . നന്ദി ദേവാ, നിങ്ങളെ ഉടൻ നേരിൽക്കാണും എന്നാണ് കുറിച്ചിരിക്കുന്നത്.
also read: ആരാധകർക്ക് സന്തോഷം; എമ്പുരാന്റെ ടീസർ പുറത്ത്
വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ലൂസിഫറിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. മുരളി ഗോപിയുടെ ആണ് തിരക്കഥ. ദീപക് ദേവ് ആണ് സംഗീതം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


