നടന്‍ പ്രഭാസ് വിവാഹിതനാവുന്നു; വിവാഹ വേദി വെളിപ്പെടുത്തി താരം

ബാഹുബലി എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ പ്രിയങ്കരനായ നടനാണ് പ്രഭാസ്.രാമായണ കഥ പ്രമേയമാകുന്ന ‘ആദിപുരുഷ് ‘ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ശ്രീരാമനെ അവതരിപ്പിക്കുകയാണ് പ്രഭാസ് ഇപ്പോള്‍.സിനിമയുടെ പ്രീറിലീസ് ഇവന്റ് കഴിഞ്ഞ ദിവസം തിരുപ്പതിയില്‍ വെച്ച് നടന്നിരുന്നു.

also read;ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മിയാമിയിമായി കരാറിലെത്തി

താരം അവിവാഹിതനായി തുടരുന്നതില്‍ ആരാധകര്‍ക്ക് ചെറിയ സങ്കടം ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ ‘ആദിപുരുഷ്’ ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭാസ് തന്റെ വിവാഹത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.തന്റെ വിവാഹം തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ ആയിരിക്കുമെന്നാണ് പ്രഭാസ് പ്രഖ്യാപിച്ചിരിക്കുന്നത്.താരത്തിന്റെ വാക്കുകളെ ആര്‍ത്തു വിളിച്ചാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ ആരെയാണ് വിവാഹം ചെയ്യുന്നത് എന്ന കാര്യം താരം ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

ചിത്രത്തിലെ നായിക കൃതി സനോണുമായി പ്രഭാസ് ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹം പരക്കുന്നതിനിടയില്‍ കൃതിയുടെ സാന്നിധ്യത്തിലായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.ആദിപുരുഷിന്റെ പ്രഖ്യാപനം മുതല്‍ കൃതിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചരണം ശക്തമായിരുന്നു.എന്നാല്‍ ഇത് സത്യമല്ലെന്നായിരുന്നു കൃതി സനോണിന്റെ പ്രതികരണം.

also read; പിറന്നാള്‍ ആഘോഷമാക്കി ‘വാലിബനും’ സംഘവും;സന്തോഷം പങ്കുവച്ച് സുപ്രീം സുന്ദര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe