പൃഥ്വിരാജിന് ഷൂട്ടിങിനിടെ പരുക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരുക്ക്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് കാലിന് പരുക്കേറ്റത്. മറയൂരില്‍ വച്ചാണ് സംഭവം. ഷൂട്ടിങ്ങിനിടെ ബസില്‍ നിന്ന് വീ‍ഴുകയായിരുന്നു. കാലിന്‍റെ ലിഗമെന്‍റിനാണ് പരുക്കേറ്റത്.

പരുക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തുമെന്ന് വിവരം.

ALSO READ: യുവതിയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; സുഹൃത്ത് അറസ്റ്റിൽ

ജിആർ ഇന്ദു​ഗോപന്‍ എ‍ഴുതിയ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

ALSO READ: ലിഫ്റ്റ് ചോദിച്ച് വാഹനത്തില്‍ കയറിയ നേപ്പാള്‍ സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: പ്രതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News