
ചലച്ചിത്രനടന്‍ രവികുമാര്‍ അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. നൂറിലേറെ മലയാളച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ചെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ സ്വദേശിയാണ്. 1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ സിനിമയില്‍ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
Also Read : ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു
മലയാള ചലച്ചിത്ര നിർമ്മാതാവ് കെ എം കെ മേനോന്റെയും നടി ഭാരതി മേനോന്റെയും മകനായി തിരുവനന്തപുരത്താണ് രവികുമാർ ജനിച്ചത്. എഴുപതുകളിലും എണ്‍പതുകളിലും ബിഗ് സ്ക്രീനിലെ നിറ സാന്നിധ്യമായിരുന്നു രവികുമാർ.
കെ ബാലചന്ദറിന്റെ അവർകൾ (1977) എന്ന ചിത്രത്തിൽ രവികുമാറിന്റെ തമിഴ് അരങ്ങേറ്റം, രജനീകാന്ത്, കമൽഹാസൻ, സുജാത എന്നിവരോടൊപ്പം അഭിനയിച്ചു. ലക്ഷ്യപ്രഭു (1968) എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here