
നടൻ സലിം കുമാർ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ചാണ് അന്ത്യം. 56-ാം വയസിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെത്തി അല്‍പ്പ സമയത്തിനകം തന്നെ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി താരം ബുദ്ധിമുട്ട് നേരിട്ടിരുന്നു.
മിമിക്രിയുടെ ലോകത്ത് നിന്നും വെള്ളിത്തിരയുടെ തിളക്കത്തിലേക്ക് കടന്നുവന്ന സലിം കുമാർ ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത നടനാണ്. നർമം അനായാസം മിന്നിമറയുന്ന മുഖത്ത് ഗൗരവമേറിയ കഥാപാത്രങ്ങളും ഭദ്രമായിരുന്നു. ഹാസ്യ നടൻ എന്ന ലേബലിൽ നിന്ന് എന്തും വഴങ്ങുന്ന അഭിനേതാവെന്ന നിലയിലേക്ക് മലയാളികള്‍ സലിം കുമാറിനെ നെെഞ്ചേറ്റി.
സലിം അഹമ്മദിന്റെ ആദാമിന്റെ മകൻ അബുവിലെ അഭിനയത്തിന് 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അഭിനയത്തിന് പുറമെ ചലച്ചിത്ര സംവിധാനത്തിലും സലിംകുമാർ തിളങ്ങി. ‘കറുത്ത ജൂതന് 2016-ലെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ‘കമ്പാർട്ട്‌മെന്റ്’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്നിവ സലിംകുമാർ സംവിധാനം ചെയ്ത സിനിമകളാണ്.
സുനിതയാണ് ഭാര്യ. നടൻ കൂടിയായി ചന്തു, ആരോമൽ എന്നിവർ മക്കളാണ്. പൊതുദർശനം രാവിലെ ഒൻപത് മണിക്ക് ടൗൺ ഹാളിൽ നടക്കും. വൈകിട്ടോടെ സംസ്കാരം നടക്കുമെന്നാണ് വിവിരം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

