‘അദ്ദേഹം ദൂരെയെവിടെയോ ഷൂട്ടിന് പോയി, എന്റെ ഡേറ്റ് ആയിട്ടില്ല’, വികാരനിർഭരമായ കുറിപ്പുമായി സലിംകുമാർ

മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന്റെ മരണത്തിൽ അനുശോചിച്ച് സലിംകുമാർ. ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പിലൂടെയാണ് സലിംകുമാർ അനുശോചനം അറിയിച്ചത്.

ഇന്നസെന്റ് എന്ന ചിരിമഴ പെയ്തുതീർന്നു എന്ന് തുടങ്ങുന്ന കുറിപ്പ് വികാരനിർഭരമായ ഒന്നാണ്. ‘ഇന്നസെന്റ് ചേട്ടൻ മരിച്ചുപോയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ.
എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ…’, സലിംകുമാർ കുറിയ്ക്കുന്നു.

നിരവധി സിനിമകളിൽ സലിംകുമാറും ഇന്നസെന്റും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കല്യാണരാമൻ, മേരിക്കൊണ്ടൊരു കുഞ്ഞാട്, കഥ പറയുമ്പോൾ തുടങ്ങിയവ ചിത്രങ്ങൾ സലിംകുമാർ-ഇന്നസെന്റ് കോംബോയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News