ഏനാത്ത് കാറും വാനും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന നടൻ സന്തോഷ് കെ നായർ മരിച്ചു

പത്തനംതിട്ട ഏനാത്ത് കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ സന്തോഷ് കെ നായർ മരിച്ചു. ഭാര്യ പരുക്കേറ്റ് ചികിത്സയിൽ ക‍ഴിയുകയാണ്. അപകടത്തിന് പിന്നാലെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരിച്ചത്. നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് നടൻ മരിച്ചത്. തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്. എതിർദിശയിൽ വന്ന വാനുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന സന്തോഷ് ഇരുന്ന ഭാഗം അപകടത്തിൽ പൂർണ്ണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരളം രാജ്യത്തിനാകെ മാതൃകയായി, പരാജയത്തെ അംഗീകരിച്ചുകൊണ്ട് പോരായ്മകൾ തിരുത്തുമെന്ന് സിപിഐ എം

ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കെ നായർ നൂറിലധികം മലയാള സിനിമകളിലും സീരിയലുകളിലും വില്ലനായും സഹനടനായും അഭിനയിച്ചിട്ടുണ്ട്. തീയേറ്ററിൽ മികച്ച വിജയം നേടിയ ‘മോഹിനിയാട്ടം’ സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News