
സിനിമകളിലെ തുറന്നെഴുത്തുക്കളെ സെൻസർ ബോർഡ് കത്തി വെക്കുന്നുവെന്ന് സംവിധായകനും നടനുമായ ശശികുമാർ. തന്റെ സിനിമകളിൽ കമ്മ്യൂണിസം ഉണ്ടെന്നും, തുറന്നെഴുത്തുകളെ സെൻസർ ബോർഡ് വെട്ടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐഎം പാർട്ടി കോൺഗ്രസിന്റെ സാംസ്കാരിക പരിപാടിയിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
അതേസമയം ബിജെപിയുടെ വർഗീയതക്കെതിരെ പോരാടാൻ കമ്യൂണിസത്തിന് മാത്രമേ കഴിയു എന്ന് സംവിധായകനായ രാജു മുരുഗനും പറഞ്ഞു.എല്ലാ നല്ല മനുഷ്യരും കമ്യൂണിസ്റ്റുകൾ ആണെന്നും, ബിജെപി മുന്നോട്ട് വെക്കുന്ന വർഗീയതയുടെയും, വിഭജനത്തിന്റെയും രാഷ്ട്രീയത്തെ ചെറുക്കാൻ കമ്മ്യൂണിസതിന് മാത്രമേ കഴിയു എന്നാണ് രാജു മുരുകൻ പറഞ്ഞത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങൾ ആരെങ്കിലെത്തിച്ചാണ് സാംസ്കാരിക സമ്മേളനം നടക്കുന്നത്. സാംസ്കാരിക ചടങ്ങിൽ തമിഴ് പണ്ഡിതൻ സോളോമൻ പാപ്പയ്യാ, ചലച്ചിത്ര പ്രവർത്തകരായ ശശികുമാർ, രാജു മുരുകൻ എന്നിവർ പങ്കെടുത്തു. കമ്മ്യൂണിസ്റ്റ് ചരിത്രവും, സഖാവ് ജാനകിയമ്മാളിന്റെ ഓർമകളും പുതുക്കി ആയിരുന്നു സോളമൻ പാപ്പയ്യാ സംസാരിച്ചത്.വരും ദിവസങ്ങളിലും നിരവധി പ്രമുഖർ പങ്കെടുക്കുന്ന സെമിനാറുകളും, കേരളം കർണാടക ഉൾപ്പെടെയുള്ള സംസ്ഥാങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അവതരിപ്പിക്കും
വീഡിയോ റിപ്പോർട്ട് കാണാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here