‘കൊന്നവന് ഏറ്റവും വലിയ ശിക്ഷ ഉറപ്പാക്കണം’; ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ ഷെയ്ന്‍ നിഗം

ഡോക്ടര്‍ വന്ദനന ദാസിന്റെ കൊലപാതരത്തില്‍ പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം. ഡോക്ടര്‍ വന്ദനക്ക് സംഭവിച്ചത് ഏറെ നിര്‍ഭാഗ്യകരവും വേദനാജനകവുമായ കാര്യമാണെന്ന് ഷെയ്ന്‍ പറഞ്ഞു. ജീവന്‍ രക്ഷിക്കുന്ന ദൈവത്തിന്റെ കൈകളാണ് ഡോക്ടര്‍മാര്മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. കൊലപാതകിക്ക് ഏറ്റവും വലിയ ശിക്ഷ ഉറപ്പാക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും ഷെയ്ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ ജീവന്‍ രക്ഷിക്കുന്ന ദൈവത്തിന്റെ കൈകളാണ് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഡോക്ടര്‍ വന്ദനക്ക് സംഭവിച്ചത് ഏറെ നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്.കുടുംബത്തിന്റെ വേദനയില്‍ ഞാനും എന്റെ കുടുംബവും പങ്ക് ചേരുന്നു.കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്……

Also Read- ഡോ. വന്ദനാ ദാസിന്റെ കൊലപാതകം, പ്രതി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു

ഇന്നലെയാണ് ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെടുന്നത്. അയല്‍വാസിയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് പരുക്കേല്‍ക്കുകയും തുടര്‍ന്ന് പൊലീസുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയും ചെയ്ത സന്ദീപാണ് കൊലചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വന്ദനയേയും പൊലീസുകാരേയും ഉള്‍പ്പെടെ അഞ്ച് പേരെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Also Read- അവസാന നിമിഷങ്ങള്‍; പ്രതി സന്ദീപിനെ ഡോക്ടര്‍ വന്ദന പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News