‘ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്’; നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

vincy shine tom chacko

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈൻ ടോം പറഞ്ഞു. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും പ്രശ്നങ്ങൾ പറഞ്ഞുതീർത്തത്.

Also read: യുവാവിനെ മര്‍ദിക്കാന്‍ തമിഴ്‌നാട് ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി പൊലീസ്

ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്. തന്നോട് ക്ഷമിക്കണമെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. ഹോൾഡ് ഷൈൻ ടോം താൻ ഏറെ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായി ഉണ്ടായ അനുഭവം ഞെട്ടിച്ചതുകൊണ്ടാണ് പരാതിയുമായി രംഗത്ത് എത്തിയതെന്ന് നടി. ഷൈനിനോട് ബഹുമാനം മാത്രം.

ഷൈനിന്റെ കുടുംബത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ വേദനയെന്നും വിൻസി അലോഷ്യസ് പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ മോശമായി പെരുമാറി എന്നും ലഹരി മരുന്നെന്ന് തോന്നിക്കുന്ന പൊടി ഉപയോഗിക്കുന്നത് കണ്ടുവെന്നും വിൻസി വെളിപ്പെടുത്തിയതോടെയാണ് വിവാദം ആളിക്കത്തിയത്. നടി പൊലീസിൽ പരാതി നൽകിയില്ലെങ്കിലും താര സംഘടനയായ അമ്മയുടെ ഇന്റേണൽ കമ്മിറ്റി ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News