
സാധാരണ പെയിന്റിങ് തൊഴിലാളിയുടെ ജീവിതത്തിൽ നിന്നും സിനിമാ നടനിലേക്കുള്ള മാറ്റത്തെ കുറിച്ച് പങ്കുവെച്ച് തമിഴ് നടൻ സൂരി. സൂരി സോഷ്യൽമീഡിയയയിൽ പങ്കുവെച്ച വീഡിയോയിൽ ആണ് സൂരി തന്റെ ജീവിതവഴിയേ കുറിച്ച് പറഞ്ഞത്. 29 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോണിത്.
‘സ്വപ്നം കാണാന്‍ ധൈര്യപ്പെടുമ്പോള്‍ ജീവിതം മുന്നോട്ട് നീങ്ങുന്നു’, എന്ന ഒരു കുറിപ്പോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടൻ തന്റെ സ്വന്തം ഫോണില്‍ ഷൂട്ട് ചെയ്ത കുഞ്ഞു വീഡിയോയാണിത്. ഇതിൽ ”ഞാനെന്റെ ജീവിതം തുടങ്ങിയത് ഒരു പെയിന്റര്‍ ആയിട്ടാണ്. അന്ന് ഞാന്‍ ചുവരുകള്‍ക്ക് നിറം നല്‍കി. ഇന്ന് തിരശ്ശീലയില്‍ ഭാവങ്ങള്‍ക്ക് നിറം പകരുന്നു”. എന്നും സൂരി വീഡോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നുണ്ട് .
“சுவர்களில் நிறங்களை பதித்தேன் – இன்று திரையில் உணர்வுகளை பதிக்கிறேன்!”
— Actor Soori (@sooriofficial) February 11, 2025
“Started my life as a painter, painting walls—today, I paint emotions on screen. Life moves when we dare to dream!” 💪#கனவுகள் pic.twitter.com/AEncYqILwl
വെട്രിമാരന്റെ വിടുതലൈയിലെ സുരിയുടെ വേഷം വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.സിനിമ മോഹത്തിന്റെ പേരില്‍ മധുരയില്‍ നിന്നും ചെന്നൈയിലെത്തി സൂരി ചെറിയ വേഷങ്ങളിലൂടെ തമിഴ് സിനിമയില്‍ ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


