മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷഹിറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

soubin shahir

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷഹിറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. എല്ലാ കണക്കുകളും രേഖകളും പോലീസിന് നൽകിയിട്ടുണ്ടെന്ന് സൗബിൻ ഷാഹിർ. പരാതിക്കാരൻ പറയുന്ന കണക്കുകൾ തെറ്റാണ്. മുടക്കു മുതൽ പരാതിക്കാരന് തിരിച്ചു നൽകിയിട്ടുണ്ട്. കേസ് നടക്കട്ടെയെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും നടൻ പറഞ്ഞു.

Also read – ‘ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്’; നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

സിനിമ നിർമ്മിക്കാനായി 7 കോടി വാങ്ങി ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നാണ് അരൂർ സ്വദേശി സിറാജിൻ്റെ പരാതി. സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് പരാതി നല്‍കിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്ന് കാണിച്ചായിരുന്നു പരാതി. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയതെന്നും ഏഴ് കോടി രൂപ മുടക്കിയ ചിത്രം വന്‍ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു പരാതിക്കാരന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News