
ലഹരിമരുന്നു കേസില്‍ നടന്‍ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയില്‍. നേരത്തെ ലഹരിമരുന്ന് കേസില്‍ മുന്‍ എഐഎഡിഎംകെ നേതാവിനെ പിടികൂടിയിരുന്നു. ശ്രീകാന്തിനും മയക്കുമരുന്ന് നല്‍കിയിട്ടുണ്ടെന്ന് ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നുങ്കമ്പാക്കം പൊലീസ് ശ്രീകാന്തിനെ ചോദ്യംചെയ്ത് വരികയാണ്.
Also read: ഇറാന്‍ – ഇസ്രായേല്‍ സംഘര്‍ഷം: ഇന്ത്യക്കാരുമായുള്ള കൂടുതല്‍ വിമാനം ഇന്ന് ഇന്ത്യയിലെത്തും
എഐഡിഎംകെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രസാദ് എന്നയാളാണ് താരത്തിന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയതെന്നാണ് വിവരം. പ്രസാദിന് മയക്കുമരുന്ന് നല്‍കിയ പ്രദീപ് കുമാര്‍ എന്നയാളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ക്ക് ബംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നൈജീരിയന്‍ സ്വദേശിയാണ് മയക്കുമരുന്ന് എത്തിച്ചു നല്‍കിയതെന്നാണ് വിവരം.
Also read: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നാല് വയസുകാരനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു
മയക്കുമരുന്ന് കേസില്‍ ശ്രീകാന്തിന്റെ പേര് വന്നതോടെ തമിഴ്‌സിനിമാലോകം ഒന്നടങ്കം അമ്പരപ്പിലാണ്. അതേസമയം മയക്കുമരുന്ന് ആരോപണത്തില്‍ ശ്രീകാന്ത് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ശ്രീകാന്തിന്റെ രക്തസാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here