‘അരിക്കൊമ്പന് വരെ ഫാന്‍സ്, സിനിമയില്‍ ഇത്രയും ബലാത്സംഗം ചെയ്തിട്ട് എനിക്ക് ഫാന്‍സില്ല’; ടി.ജി രവിയുടെ പ്രസ്താവന വിവാദത്തില്‍

നടന്‍ ടി.ജി രവിയുടെ പ്രസ്താവന വിവാദത്തില്‍. അരിക്കൊമ്പനും ചക്കക്കൊമ്പനും വരെ ഫാന്‍സുണ്ടെന്നും സിനിമയില്‍ ഇത്രയും ബലാത്സംഗമൊക്കെ ചെയ്തിട്ടും തനിക്ക് ഫാന്‍സില്ലെന്നുമായിരുന്നു ടി.ജി രവിയുടെ പ്രസ്താവന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടി.ജി രവിയുടെ പരാമര്‍ശം.

Also Read-സിനിമയില്‍ നിന്ന് മനഃപൂര്‍വം ഗ്യാപ്പെടുത്തതല്ല; ആരും അഭിനയിക്കാന്‍ വിളിക്കുന്നില്ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി 

‘അരിക്കൊമ്പനും ചക്കകൊമ്പനും വന്നപ്പോള്‍ വിവാദം തന്നെയാണ്. ഇപ്പോള്‍ അതിന് ഫാന്‍സ് ഉണ്ട്, എനിക്ക് ഫാന്‍സ് ഇല്ല, എന്തൊരു കഷ്ട്ടമാണല്ലേ. ഇത്രയും നാള്‍ ഈ ബലാല്‍സംഘമൊക്കെ ചെയ്ത് നടന്നിട്ട് എനിക്ക് എന്തെങ്കിലും ഫാന്‍സ് ഒക്കെ വേണ്ടേ. അരിക്കൊമ്പന് നല്ല ഫാന്‍സ് ഉണ്ട്, അതിന്റെ പേരില്‍ പൈസയൊക്കെ പിരിക്കുന്നുമുണ്ട്. കാലം പോയപോക്കേ,’ എന്നായിരുന്നു ടി.ജി രവിയുടെ പ്രതികരണം. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, മാളികപ്പുറം എന്ന ചിത്രത്തിലാണ് ടി.ജി രവി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഉണ്ണി മുകന്ദന്‍ നായകനായി എത്തിയ ചിത്രത്തിലെ അദ്ദേഹത്തിന്റെ നെഗറ്റീവ് ഷേഡ് കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe