‘എന്നെ കുറിച്ച് ആരെങ്കിലും അങ്ങനെ സംസാരിക്കുന്നത് കേട്ടാല്‍ എനിക്ക് വിഷമമാകും, അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കും’: ടൊവിനോ തോമസ്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. നമുക്ക് ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ നിരവധി കഥാപാത്രങ്ങളാണ് താരം നമുക്കായി സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ മനസ് തുറക്കുകയാണ് താരം. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

Also Read : ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, തെലുങ്കിൽ സംസാരിക്കില്ല; അത്രയ്ക്ക് ഡിമാൻഡ് എങ്കിൽ ദീപിക വേണ്ട; ‘സ്പിരിറ്റിൽ’ നിന്ന് താരം പുറത്ത്

ടൊവിനോയുടെ വാക്കുകള്‍:

‘നമ്മളെ കാണുന്ന സമയത്ത് അവര്‍ക്ക് നമ്മളെ പരിചയമുണ്ടല്ലോ. ആ പരിചയമുണ്ട് എന്നുള്ളത് നമ്മള്‍ക്കും അറിയാലോ, നമ്മളെ സ്‌ക്രീനില്‍ കണ്ടുള്ള പരിചയം അവര്‍ക്ക് എന്തായാലും ഉണ്ട്. നമ്മളായിട്ടൊരു അഡ്വാന്റേജ് എടുക്കേണ്ട കാര്യമില്ല. പക്ഷേ നമ്മള്‍ സംസാരിക്കുമ്പോള്‍ ഓള്‍റെഡി പരിചയമുള്ള ആളുകള്‍ സംസാരിക്കുന്നതു പോലെയാണ്. അപ്പോള്‍ ഞാനായിട്ട് അങ്ങോട്ട് അങ്ങനെ സംസാരിക്കാറില്ല. ഇങ്ങോട്ട് അങ്ങനെ വന്നു കഴിഞ്ഞാല്‍ സ്വാഭാവികമായിട്ടും നമുക്ക് പരിചയമുള്ള പോലെ തന്നെ കുറച്ചുകൂടി ഫ്രീ ആയിട്ട് സംസാരിക്കാന്‍ പറ്റും. അതൊരു അഡ്വാന്റേജ് ആണ് ശരിക്കും. അതല്ലാതെ സെലിബ്രിറ്റി ആയതുകൊണ്ട് അങ്ങനത്തെ ഒരു എക്സിപീരിയന്‍സ് ഒന്നും എനിക്കുണ്ടായിട്ടില്ല. പൊതുവായി ഉള്ള ചില കാര്യങ്ങളില്‍, ഇങ്ങനെ എന്തെങ്കിലും തരത്തില്‍ സെലിബ്രിറ്റി ആയിട്ടുള്ള അഡ്വന്റേജ് നമുക്ക് കിട്ടാന്‍ പോകുകയാണെന്നുണ്ടെങ്കില്‍ ഞാന്‍ പരമാവധി അത് വേണ്ടെന്നേ പറയുകയുള്ളു. ക്യൂവില്‍ രണ്ട് സ്‌റ്റൈപ് മുമ്പോട്ട് കേറി നില്‍ക്കാന്‍ പറഞ്ഞാലും, ഞാന്‍ പറയും വേണ്ട സുഹൃത്തേ ഞാന്‍ ഇവിടെ നിന്നോളാം അങ്ങനെയേ ഞാന്‍ പറയുകയുള്ളു. കാരണം ‘ഓ ഇവന്‍ സിനിമാനടനാണ് അങ്ങനെയാണ് ഇങ്ങനെയാണ്’ എന്ന് പറഞ്ഞു കഴിഞ്ഞാല്‍ എനിക്ക് നല്ല വിഷമമാകും,’ ടൊവിനോ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News