വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ് കേരളത്തിൻ്റെ മഹത്വം: മികച്ച ഏഷ്യൻ നടനുള്ള അവാർഡ് വാങ്ങിയ ടൊവിനോയുടെ വാക്കുകൾ

മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റീമിയസ് അവാർഡ് വാങ്ങിക്കൊണ്ട് നടൻ ടൊവിനോ തോമസ് പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ് കേരളത്തിൻ്റെ മഹത്വമെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ടൊവിനോ രേഖപ്പെടുത്തിയത്. പ്രളയത്തെ നമ്മൾ തോപ്പിച്ചത് അത്തരത്തിലാണെന്നും, 2018 എന്ന സിനിമയിലെ തൻ്റെ പ്രകടനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരമെന്നും ടൊവിനോ കുറിച്ചു.

ALSO READ: മണിപ്പൂരിൽ വീണ്ടും പ്രതിഷേധം ശക്തമാകുന്നു, രണ്ട് കുട്ടികളുടെ കൊലപാതകത്തിന് പിന്നിൽ കുക്കി തീവ്രസംഘടനകളെന്ന് ആരോപണം

ടൊവിനോയുടെ ഫേസ്ബുക് കുറിപ്പ്

നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ്. 2018ൽ അപ്രതീക്ഷിതമായി പ്രളയം നമ്മുടെ വാതിലുകളിൽ മുട്ടിയപ്പോൾ കേരളം വീണുതുടങ്ങി. എന്നാൽ പിന്നീട് ലോകം കണ്ടത് കേരളീയർ എന്താണെന്ന്. എന്നെ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാർഡിന് നന്ദി. അത് എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും. 2018 എന്ന സിനിമയിലെ എൻ്റെ പ്രകടനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം എന്നതാണ് ഈ അവാർഡിൻ്റെ പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News