‘വിജയാ’രവത്തോടെ ടിവികെ: അണിനിരന്ന് ലക്ഷങ്ങൾ

vijay tvk

നടൻ വിജയുടെ  രാഷ്ടീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിന് ആവേശ്വോജ്വലമായ തുടക്കം. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് സമ്മേളനം നടക്കുന്നത്. 85 ഏക്കറിൽ നടക്കുന്ന സമ്മേളനത്തിൽ  ലക്ഷകണക്കിന് ജനങ്ങളാണ് പങ്കെടുത്തുകൊണ്ടിരിക്കുന്നത്.വേദിയിൽ പ്രത്യേകം സജ്ജമാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ വിജയ് ലക്ഷക്കണക്കിന് വരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പാര്‍ട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു.  റിമോട്ട് ഉപയോഗിച്ച് 100 അടി ഉയരത്തിലുള്ള പാർട്ടിക്കൊടി വിജയ് ഉയർത്തി. പാർട്ടിയുടെ നയം അദ്ദേഹം ഉടൻ  പ്രഖ്യാപിക്കും. സമ്മേളന വേദിയിൽ വിജയ് 19 പ്രമേയങ്ങൾ അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News