അച്ഛനെ കാണാനെത്തി വിജയ്; വൈറലായി ചിത്രങ്ങൾ

ദളപതി വിജയ് അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അച്ഛൻ എസ്.എ ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കുമൊപ്പമുള്ള വിജയിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും
തമ്മിൽ അസ്വാരസങ്ങൾ നിലൽനിൽക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിജയ് അച്ഛനെ കാണാനെത്തിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തില്‍ കഴിയുകയാണ് ചന്ദ്രശേഖർ. ഇദ്ദേഹം തന്നെയാണ് വിജയ് തന്നെ കാണാനെത്തിയ ചിത്രം സോഷ്യൽ മീഡിയിയിലൂടെ അറിയിച്ചത്. കുടുംബബന്ധങ്ങളും വാത്സല്യവുമാണ് മനുഷ്യമനസ്സിന്റെ ഏറ്റവും വലിയ ഔഷധം എന്ന അടിക്കുറിപ്പോടുകൂടിയാണ് ചന്ദ്രശേഖർ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ALSO READ: “പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുത്,സ്വര്‍ണം പൂശിയ പുരസ്കാരം നല്‍കണം”: വിവാദ പരാമര്‍ശങ്ങളുമായി അലന്‍സിയര്‍

എന്നാൽ ഇവർ തമ്മിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു എന്ന തരത്തിലുള്ള വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങൾ. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നത് എന്നതാണ് പുറത്ത് വന്നിരുന്ന റിപോർട്ടുകൾ.

ALSO READ: 53ാ മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News