ഒടുവിൽ ലക്ഷ്യം വെളിപ്പെടുത്തി വിജയ്‌യുടെ തമിഴക വെട്രി കഴകം; നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പാർട്ടി ലക്ഷ്യമെന്നും അതിനു മുമ്പ് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം. പാർട്ടി ജനറൽ സെക്രട്ടറി എ ആനന്ദാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പാർട്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന തരത്തിൽ താരത്തിന്റെ ആരാധകർക്കിടയിലും മറ്റും വാർത്തകൾ പ്രചരിച്ചിരുന്നു.

ALSO READ: ‘കോളനി എന്ന പദം ഇനി വേണ്ട, പകരം മറ്റൊരു വാക്ക്’, അടിമത്തം ഇവിടെ അവസാനിപ്പിക്കുന്നു; ചരിത്ര തീരുമാനത്തിന് കേരളം മുന്നിട്ടിറങ്ങുമ്പോൾ

പാർട്ടിയുടെ പ്രവർത്തന പദ്ധതികൾ ഉടൻ പ്രഖ്യാപിക്കും. ഇതിന് പിന്നാലെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്യും. അതുവരെ ഇടക്കാലത്തു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ഒരു തെരഞ്ഞെടുപ്പിലും പാർട്ടി മത്സരിക്കില്ല. ജൂൺ പത്തിന് വിക്രവണ്ടി മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം മത്സരിക്കില്ലെന്നും ഒരു പാർട്ടിയെയും പിന്തുണക്കില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഡിഎംകെയുടെ പുഗഴേന്തി മരിച്ചതിനെ തുടർന്നാണ് വിക്രവണ്ടി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ALSO READ: സൈബർ ആക്രമണമല്ല മരണകാരണം; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആദിത്യയുടെ മരണത്തിൽ കുടുംബം പൊലീസിന് പരാതി നൽകി

ഫെബ്രുവരി രണ്ടിനാണ് തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരണം വിജയ് പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News