അവര്‍ക്കെല്ലാം പ്രശ്‌നം എൻ്റെ ജാതിയും മതവും നിറവുമാണ്: ആരെന്ത് പറഞ്ഞാലും ഞാൻ പിറകോട്ട് പോകില്ല: വിനായകൻ

താൻ നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടൻ വിനായകൻ. മോശം കമന്റിടുന്നവർക്കെല്ലാം പ്രശ്നം തന്റെ ജാതിയാണെന്ന് നടൻ പറഞ്ഞു. തനിക്ക് കാശ് കൂടുതല്‍ കിട്ടുന്നതാണ് അവരുടെ പ്രശ്‌നമെന്നും തന്റെ ജാതിയും മതവും കളറും ഒക്കെ അവര്‍ക്ക് പ്രശ്നമാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിനായകൻ വ്യക്തമാക്കി.

ALSO READ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്

വിനായകൻ പറഞ്ഞത്

സൈബര്‍ ആക്രമണങ്ങള്‍ ഒക്കെ കുറെ വര്‍ഷങ്ങളായി പലരും ചെയ്യുന്നതാണ്. അത് അവര്‍ പറഞ്ഞുകൊണ്ടെയിരിക്കും. ഇനിയും പറയും. അവര്‍ക്കെല്ലാം പ്രശ്‌നം എന്റെ ജാതിയാണ്. എനിക്ക് കാശ് കൂടുതല്‍ കിട്ടുന്നതാണ് അവരുടെ പ്രശ്‌നം. എന്റെ ജാതിയും മതവും കളറും ഒക്കെ അവര്‍ക്ക് പ്രശ്നമാണ്.

ALSO READ: ജയിലറിൽ 35 ലക്ഷമല്ല എൻ്റെ പ്രതിഫലം, നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് അതൊക്കെ: വെളിപ്പെടുത്തലുമായി വിനായകൻ

ഇവരൊക്കെ എന്ത് ചെയ്താലും ഞാന്‍ പുറകിലേക്ക് പോകില്ല അത് ഞാന്‍ ഉറപ്പിച്ച കാര്യമാണ് ഞാന്‍ ഈ ജാതിക്കാരനാണെന്ന് ഞാന്‍ ഉച്ചത്തില്‍ വിളിച്ച് പറയും. ഉമ്മന്‍ ചാണ്ടിയെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞത് പത്രക്കാരെ ആണ്. പത്രക്കാര്‍ക്ക് നാണം ആകില്ലെ? ചെയ്യുന്ന ജോലിയോട് അവര്‍ മര്യാദ കാണിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News