പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ച കേസ്, നടന്‍ വിനായകനെ ജാമ്യത്തില്‍ വിട്ടു

പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടു. എറണാകുളം നോർത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. വിനായകൻ  ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ:
ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടർന്ന് വിനായകൻ കലൂരിലെ തന്‍റെ ഫ്ലാറ്റിലേയ്ക്ക് പൊലീസിനെ വിളിച്ചു വരുത്തി. പൊലീസെത്തി ഇരുവരുമായും സംസാരിച്ച ശേഷം മടങ്ങി. എന്നാൽ ഇതിൽ തൃപ്തനാവാതെ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയ വിനായകൻ, ബഹളമുണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ചതുൾപ്പടെ അപമര്യാദയായി പെരുമാറിയതിന് പൊലീസ് വിനായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

ALSO READ: തിരുവനന്തപുരത്ത് മോഷണക്കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

ലഹരിക്കടിമപ്പെട്ട് പൊതു സ്ഥലത്ത്  നിയന്ത്രിക്കാനാകാതെ പെരുമാറുക,
സർക്കാർ ഉദ്യോഗസ്ഥരോട് അന്യായമായി പെരുമാറുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് , വിനായകനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം അറിഞ്ഞ് വിനായകന്റെ
സുഹൃത്തുക്കളും അഭിഭാഷകനും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. വിനായകനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിനായകനെ രാത്രി 10.30 ഓടെ പൊലീസ് ജാമ്യത്തിൽ വിടുകയായിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News