‘മുംബൈ ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഡാന്‍സ് കളിക്കണം എന്നായിരുന്നു സ്വപ്നം’, എത്തി നിൽക്കുന്നത് പാൻ ഇന്ത്യൻ വില്ലനിൽ: ഒരു വർഷം മുൻപ് വിനായകൻ പറഞ്ഞത്

നെൽസൻ്റെ ജയിലർ സിനിമയിൽ കൊടൂര വില്ലനായി വിനായകൻ കയ്യടി നേടുമ്പോൾ ഒരു വര്ഷം മുൻപ് അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബോംബയില്‍ ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഡാന്‍സ് കളിക്കണം എന്നത് ആയിരുന്നു തൻ്റെ ടാര്‍ഗറ്റെന്നായിരുന്നു അന്ന് വിനായകൻ പറഞ്ഞത്. അന്നാ ആഗ്രഹത്തിന് പിറകെ പോയിരുന്നെങ്കിൽ ഇന്ന് ഇവിടെ ഉണ്ടാവില്ലായിരുന്നുവെന്നും, തൻ്റെ ബോസാണ് പോയി അവസരങ്ങൾ അന്വേഷിക്കൂ എന്ന് പറഞ്ഞതെന്നും വിനായകൻ വ്യക്തമാക്കിയിരുന്നു.

ALSO READ: ഷോപ്പിങ് മാളിലെ ശുചിമുറിയിൽ ക്യാമറ വെച്ചു; ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ

വിനായകൻ പറഞ്ഞത്

ബോംബയില്‍ ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഡാന്‍സ് കളിക്കണം എന്നത് ആയിരുന്നു എന്റെ ടാര്‍ഗറ്റ്, അങ്ങനെ ബോംബയില്‍ പോയി അപ്പോഴാണ് എന്റെ ബോസ് പറയുന്നത് നീ ഇവിടെ നിന്ന് 50 പേരുടെ കൂടെ ഡാന്‍സ് ചെയ്യണ്ട നാട്ടില്‍ പൊക്കോളൂ എന്ന്. ബോസ് പറഞ്ഞത് പോയി തിരക്ക് അവസരങ്ങള്‍ തിരക്കി വരു. അവസരം ഒന്നും കിട്ടിയില്ല എങ്കില്‍ നിനക്ക് ഞാന്‍ ജോലി തരും എന്നാണ്. ബോംബയില്‍ നിന്ന് ബോസ് പറഞ്ഞുവിട്ടത് കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്നതും ഇവിടെ നില്‍ക്കുന്നതും.

ALSO READ: ഓടിക്കുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടര്‍ രണ്ടായി ഒടിഞ്ഞു, യാത്രികന്‍ രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News