വിവാഹ വാർത്തയിൽ പ്രതികരിച്ച് നടൻ വിശാൽ

നടി ലക്ഷ്മി മേനോനുമായി താൻ വിവാഹിതനാവുന്നു എന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് നടൻ വിശാൽ പ്രതികരിച്ചു. ട്വിറ്ററിലാണ് തന്റെ പ്രതികരണം അറിയിച്ചത്. ഒരു നടി എന്നതിലുപരി ഒരു പെൺകുട്ടിയുടെ പേര് ഈ പ്രചരണങ്ങളിൽ ഉൾപ്പെട്ടതിനാലാണ് താൻ പ്രതികരിക്കുന്നതെന്ന് താരം പറഞ്ഞു.

also read :ആകാശത്ത് വർണ വിസ്മയം തീർത്ത് പെഴ്‌സീഡ്‌സ് ഉല്‍ക്കമഴ; ഇന്ത്യക്കാർക്കും കാണാം

നടി ലക്ഷ്മി മേനോനുമായി ചേർന്ന് വിശാലിനെ ബന്ധപ്പെടുത്തിയ വാർത്തകൾ ചില തമിഴ് മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ വിശാൽ നിഷേധിക്കുകയാണ് ചെയ്തത്. ‘സാധാരണയായി തന്നെക്കുറിച്ചുള്ള വ്യാജ വാർത്തകളോടും കിംവദന്തികളോടും താൻ പ്രതികരിക്കാറില്ല, അതിലൊന്നും ഒരുകാര്യവുമില്ല എന്നുതോന്നിയതിനാലാണത്. എന്നാൽ ഇപ്പോൾ ലക്ഷ്മി മേനോനുമായുള്ള തന്റെ വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിക്കുന്നതിനാൽ ഇതെല്ലാം പൂർണ്ണമായും നിഷേധിക്കുന്നു. ഇതൊന്നും സത്യമല്ല ‘വിശാൽ ട്വിറ്ററിൽ കുറിച്ചു.

വിശാൽ നായകനായ പാണ്ഡ്യനാട് എന്ന ചിത്രത്തിൽ നായികയായിരുന്നു ലക്ഷ്മി. മലയാള സിനിമകളിൽ ബാലതാരമായി എത്തി പിന്നീട് തമിഴിൽ നായികയായി മാറിയ താരമാണ് ലക്ഷ്മി മേനോൻ, കുംകി, സുന്ദരപാണ്ഡ്യൻ, മിരുതൻ, വേതാളം എന്നിവയാണ് പ്രധാന സിനിമകൾ.

also read :‘എന്റെ കുടുംബം മുഴുവൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരാണ്’, എനിക്ക് പിന്തുണ തന്ന അച്ഛൻ വരെ: പി പി കുഞ്ഞികൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like