മോദി സ്‌റ്റൈലില്‍ കാട് സന്ദർശനം, വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കി; നടന് നോട്ടീസ് അയച്ച് വനം വകുപ്പ് അധികൃതര്‍

ഹാസ്യനടനും മിമിക്രി താരവുമായ ശ്യാം രംഗീലക്ക് നോട്ടീസ് അയച്ച് രാജസ്ഥാന്‍ വനം വകുപ്പ് അധികൃതര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌റ്റൈലിലെത്തി വന്യമൃഗത്തിന് തീറ്റ നല്‍കിയ സംഭവത്തിലാണ് നോട്ടീസ്. കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ജലാനയിലെ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നടന്‍ എത്തിയത്. അവിടെ വച്ച് നീല്‍ഗായിക്ക് ഇയാള്‍ ഭക്ഷണം നല്‍കുകയും ചെയ്തു. മോദിയുടെതിന് സമാനമായ രീതിയിലാണ് രംഗീല കാട് സന്ദര്‍ശനം നടത്തിയത്.

‘പ്രോജക്ട് ടൈഗര്‍’ പദ്ധതിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ കാട് സന്ദര്‍ശനം. കറുത്ത തൊപ്പി, ടീ ഷര്‍ട്ട്, കാക്കി പാന്റ്, ജാക്കറ്റ് എന്നിവ ധരിച്ചെത്തിയ മോദി ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിൽ 20 കിലോമീറ്റര്‍ ജീപ്പ് സഫാരി നടത്തുകയും ചെയ്തു. അതിന്  സമാനമാനമായ രീതിയിലായിരുന്നു ജയ്പൂരിലെ ജലാനയിലെ വന്യജീവി സങ്കേതത്തില്‍ ശ്യാം രംഗീലയെത്തിയത്. 1972ലെ വന്യജീവി സംരക്ഷണനിയമ പ്രകാരം വന്യമൃഗങ്ങള്‍ക്ക് തീറ്റ നല്‍കുന്നത് കുറ്റകരമാണെന്നും, നിയമങ്ങള്‍ ലംഘിച്ചെന്നും ആരോപിച്ചാണ് നോട്ടീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here