ഞങ്ങൾ രണ്ട് ഇൻഡക്ഷൻ സ്റ്റൗ വാങ്ങി; നിങ്ങളും വാങ്ങിക്കോളൂ… എൽപിജി പ്രതന്ധിയിൽ അക്ഷയ് കുമാർ

lpg crisis

അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളും ഇറാൻ്റെ പ്രത്യാക്രമണങ്ങളും ലോകത്താകെ വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിൻ്റെ ഭാ​ഗമായി ഇന്ത്യയിൽ ഇപ്പോൾ വലിയ പാചക വാതക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. നിരവധി ഹോട്ടലുകളാണ് ഇതിനോടകം അടച്ച് പൂട്ടിയത്.

സിനിമ മേഖലയുൾപ്പെടെയുള്ള മുഴുവൻ മേഖലകളിലും ഇതിൻ്റെ പ്രശ്നങ്ങൾ അലയടിക്കുകയും ചെയ്തു. രാജ്യത്തെ വലിയ പ്രധാന ന​ഗരങ്ങളിലെല്ലാം ഹോട്ടലുകൾ അടച്ചു പൂട്ടി. ഇപ്പോഴിതാ വിഷയത്തിൽ അക്ഷയ് കുമാറിൻ്റെ പ്രതികരണമാണ് വയറയാലിരിക്കുന്നത്. എൻ്റെ ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പുകൾ വാങ്ങിയിട്ടുണ്ടെന്നും നിങ്ങളും വാങ്ങൂ എന്നുമാണ് അക്ഷയ് കുമാർ പറഞ്ഞത്.

Also read: ദേ അപ്പു മരത്തിന്റെ മുകളിൽ; ശ്രീലങ്കൻ കാഴ്ചകൾ പങ്കുവെച്ച് വിസ്മയ മോഹൻലാൽ

ക്ഷാമം തൻ്റെ കുടുബത്തെ ബാധിച്ചതിൻ്റെ വിവരങ്ങൾ പുറത്ത് വിട്ടത് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. മുംബൈയിലൊരു വാർത്താ സമ്മേളനത്തിലാണ് കാര്യം വ്യക്തമാക്കിയിയത്. മുംബൈ ന​ഗരത്തിൽ പാചക വാതക ക്ഷാമത്തിൻ്റെ ഭാ​ഗമായി വലിയ പ്രതിസന്ധിയാണ് ഉണ്ടായക്കൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട പല ഹോട്ടലുകളും അടക്കുകയും ചെയ്തു. ഇനിയും മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ പ്രതസന്ധി കൂടാനും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News