മമ്മൂക്കയാണോ ദുല്‍ഖറാണോ കംഫര്‍ട്ടബിള്‍; ഐശ്വര്യയുടെ മറുപടി ഇങ്ങനെ, ചിരിയോടെ ദുല്‍ഖര്‍

ദുല്‍ഖറിനൊപ്പമാണോ അതോ മമ്മൂട്ടിക്കൊപ്പമാണോ കൂടുതല്‍ കംഫര്‍ട്ടബിള്‍ എന്ന ചോദ്യത്തിന് നടി ഐശ്വര്യ ലക്ഷ്മി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വേദിയിലാണ് ഐശ്വര്യ രസകരമായ മറുപടി നല്‍കിയത്.

ദുല്‍ഖറിനൊപ്പമാണോ അതോ മമ്മൂട്ടിക്കൊപ്പമാണോ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയി വര്‍ക്ക് ചെയ്യാന്‍ സാധിക്കുക എന്നതായിരുന്നു ചോദ്യം. ക്രിസ്റ്റഫര്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു.

Also Read :പന്ത്രണ്ടാം ദിനത്തിൽ 550 കോടി തൂത്ത്‌ വാരി; ജയിലർ

എന്നെ സെറ്റില്‍ ഉപദ്രവിക്കാത്ത എല്ലാവരും എനിക്ക് കംഫര്‍ട്ടബിള്‍ ആണെന്നും ആ രീതിയില്‍ ഇവര്‍ രണ്ട് പേരും എനിക്ക് ഭയങ്കര കംഫര്‍ട്ടബിള്‍ ആയിരുന്നുവെന്നും ഐശ്വര്യ മറുപടി നല്‍കി. മമ്മൂക്ക സിനിമയില്‍ വന്ന സമയത്തെ സ്ട്രിഗിള്‍സിനെ കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്ന കഥ കേള്‍ക്കുമ്പോള്‍ നമ്മുടെ സ്ട്രഗിളൊക്കെ ചെറുതാണെന്ന് തോന്നുമെന്നും ഐശ്വര്യ പറഞ്ഞു.

Also Read : പുതിയ ക്യാമറ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ താന്‍ അറിയുന്നതും പഠിക്കുന്നതും മമ്മൂട്ടിയിലൂടെ: ഫോട്ടോഗ്രാഫര്‍ ഷൈനി ഷാക്കി

‘എന്നെ സെറ്റില്‍ ഉപദ്രവിക്കാത്ത എല്ലാവരും എനിക്ക് കംഫര്‍ട്ടബിള്‍ ആണ്. ആ രീതിയില്‍ ഇവര്‍ രണ്ട് പേരും എനിക്ക് ഭയങ്കര കംഫര്‍ട്ടബിള്‍ ആയിരുന്നു (ചിരി). ഡി.ക്യു അങ്ങനെ ഒരുപാട് സംസാരിക്കില്ല. നമ്മള്‍ സെറ്റില്‍ സീനുകളെ പറ്റിയൊക്കെയാണ് സംസാരിച്ചിട്ടുള്ളത്. സിനിമ അവസാനിക്കാറായ സമയത്താണ് പിന്നേയും സംസാരിച്ചു തുടങ്ങിയത്.

അപ്പോഴും സിനിമ സെലക്ട് ചെയ്യുന്നതിനെ പറ്റിയൊക്കെ സംസാരിച്ചത്. പിന്നീട് പ്രൊമോഷന്‍ സമയത്ത് കുറച്ചുകൂടി സംസാരിക്കാന്‍ പറ്റി. വര്‍ക്കിന്റെ ടെന്‍ഷന്‍ ഇല്ലാത്തതുകൊണ്ട് കൂടിയാണ് അത്. പിന്നെ ഞാന്‍ ഓരോ ഇന്റര്‍വ്യൂയിലും സംസാരിക്കുന്ന മണ്ടത്തരങ്ങള്‍ നല്ല ഡിസ്‌കഷന്‍സ് ആവാറുണ്ട്.

മമ്മൂക്കയെ കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം സെറ്റില്‍ നന്നായി സംസാരിക്കും. സംസാരങ്ങള്‍ എല്ലാം സിനിമയെ കുറിച്ചാണ്. മമ്മൂക്ക സിനിമയില്‍ വന്ന സമയത്തെ സ്ട്രിഗിള്‍സിനെ കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്ന കഥ കേള്‍ക്കുമ്പോള്‍ നമ്മുടെ സ്ട്രഗിളൊക്കെ ചെറുതാണെന്ന് തോന്നും.

മമ്മൂക്കയെ കാണാന്‍ ഒരുപാട് പേര്‍ സെറ്റില്‍ വരും. അദ്ദേഹത്തിന്റെ ഫ്രണ്ട്സ് ഗ്യാങ്ങില്‍ നിന്നൊക്കെ. അദ്ദേഹം അവരുമായി ഇടപെടുന്നത് കാണാനൊക്കെ രസമാണ്. പിന്നെ ഒരുപാട് ഫോട്ടോസ് ഒക്കെ അദ്ദേഹത്തിനൊപ്പം എടുക്കും. കുറച്ച് എന്റര്‍ടെയ്നിങ്ങാണ് മമ്മൂക്ക’ –  ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here