
വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് അനശ്വര രാജൻ. അനശ്വര അഭിനയിക്കുന്ന സിനിമകൾ എല്ലാം വിജയം നേടുന്നു എന്നതാണ് പ്രധാന പ്രത്യേകത. പൈങ്കിളി ആണ് നടിയുടെ അവസാനമായി ഇറങ്ങിയ ചിത്രം.
ഇപ്പോഴിതാ സിനിമ തിരക്കുകൾക്കിടയിലും സെലിബ്രിറ്റി ജീവിതം താന്‍ ആസ്വദിക്കുന്നു എന്ന് പറയുകയാണ് അനശ്വര രാജന്‍. ഒരു അഭിമുഖത്തില്‍ ആണ് താരം ഇക്കാര്യം പറഞ്ഞത്. സെലിബ്രേറ്റി ജീവിതം എങ്ങനെയുണ്ട് എന്ന ചോദ്യത്തിനാണ് അനശ്വരയുടെ ഈ മറുപടി.
also read: ‘അതുപോലൊരു സിനിമ ചെയ്യാന്‍ പറ്റാത്തതില്‍ എനിക്ക് ജോണി ആന്റണിയോട് അസൂയയുണ്ട്’: ജീത്തു ജോസഫ്
എന്നാൽ അത്ര കഷ്ടമുള്ളതാണ് എന്ന് പറയാന്‍ എനിക്ക് സാധിക്കില്ല എന്നും അത് ശീലമാകാന്‍ എനിക്ക് അല്പം പ്രയാസമായിരുന്നുവെന്നുമാണ് അനശ്വരയുടെ മറുപടി . താൻ ഒരു വില്ലേജില്‍ നിന്ന് വന്ന പെണ്‍കുട്ടിയാണെന്നും ആദ്യമൊക്കെ ഇത് ഹാന്റില്‍ ചെയ്യാൻ അറിയില്ലായിരുന്നു എന്നുമാണ് താരം പറഞ്ഞത്. അതുകൊണ്ടു തന്നെ തനിക്ക് പലരും ജാഡയാണ് എന്ന് പറഞ്ഞു.മാധ്യമങ്ങളും ക്യാമറകളും എപ്പോഴും നിരീക്ഷിക്കുന്നത്തിലെ പ്രശ്‌നം ഉണ്ടെന്നും താരം പറഞ്ഞു അറ്റന്‍ഷന്‍ കിട്ടുന്നു എന്നതൊക്കെ പുതിയ അനുഭവമായിരുന്നു. അതിനോട് പൊരുത്തപ്പെടാന്‍ സമയമെടുത്തു. സെലിബ്രേറ്റി ജീവിതം ഉള്‍ക്കൊള്ളാല്‍ കുറച്ച് പ്രയാസമായിരുന്നു. എന്നും ഇപ്പോള്‍ അത് ശരിക്കും ആസ്വദിയ്ക്കുന്നുണ്ട് എന്നുമാണ് നടി പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

