കല്യാണം കഴിഞ്ഞെന്ന് വരെ വാർത്ത കൊടുത്തവരുണ്ട്, സത്യത്തിൽ വെര്‍ബല്‍ അബ്യൂസ് ചെയ്യുകയായിരുന്നു: മനസ്സ് തുറന്ന് അൻസിബ

ദൃശ്യം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് അൻസിബ. ധാരാളം സൈബർ അറ്റാക്കും വ്യാജ വാർത്തകളും നേരിടേണ്ടി വന്ന അൻസിബ സിനിമക്കൊപ്പം തന്നെ സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. ഇപ്പോഴിതാ തുടക്ക കാലങ്ങളിൽ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ് നടി.

ALSO READ: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

തലക്കെട്ട് വായിച്ചാണ് എല്ലാവരും വാർത്തകളുടെ ഉള്ളിലേക്ക് കടക്കുന്നതെന്ന് അൻസിബ പറയുന്നു. അതിന് വേണ്ടി നെഗറ്റീവ് വാർത്തകളാണ് പണ്ടൊക്കെ തിരഞ്ഞെടുത്തിരുന്നതെന്നും, സിനിമ വേണ്ടെന്ന് വച്ച് പോകേണ്ടി വരുമെന്ന് വരെ കരുതിയിരുന്നെന്നും അൻസിബ പറയുന്നു.

ALSO READ: രാത്രിയില്‍ സ്ഥിരമായി തൈര് കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതുകൂടി അറിയുക

അൻസിബയുടെ വാക്കുകൾ

‘നമുക്ക് കാണുമ്പോള്‍ ചിരി വരുന്ന കാര്യങ്ങളാണ് ട്രോള്‍. ചമ്മിയ ഫീല്‍ ആയിരിക്കും അത് കാണുമ്പോള്‍. എന്നാല്‍ ഞാന്‍ വന്ന സമയത്ത് ട്രോളായിരുന്നില്ല. വെര്‍ബല്‍ അബ്യൂസ് ചെയ്യുകയായിരുന്നു. നമ്മളെ പറ്റി കുറ്റം പറയുകയായിരുന്നു. ഈ ഫീല്‍ഡേ വേണ്ടെന്ന് വിചാരിച്ച് നമ്മള്‍ ഓടി രക്ഷപ്പെടുമല്ലോ, അതുപോലെയുള്ള കമന്റ്‌സായിരുന്നു. ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പറഞ്ഞ് കുറെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍സ് വാര്‍ത്ത കൊടുത്തിരുന്നു. ഇപ്പോഴൊക്കെ കുറെ പോസിറ്റീവ് വാര്‍ത്തകളാണ് കൊടുക്കുക. ആ സമയത്ത് ആളുകള്‍ ഞാന്‍ പറയാത്ത കാര്യങ്ങള്‍ അന്‍സിബ പറഞ്ഞുവെന്ന് വലിയ ഹെന്‍ഡ്‌ലൈനില്‍ കൊടുക്കും.

ALSO READ: കിസാൻ സമൃദ്ധി കേന്ദ്രങ്ങളിൽ നിന്ന് വളം വാങ്ങുമ്പോൾ സബ്‌സിഡിയോ ആനുകൂല്യങ്ങളോ ഇല്ല;പക്ഷെ മോദിയുടെ ഫോട്ടോ നിർബന്ധം

കണ്ടന്റ് വായിക്കുമ്പോള്‍ അതിലൊന്നും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ എന്നെപ്പറ്റി പറയാത്ത കാര്യം പറഞ്ഞുവെന്ന് പരാതി നല്‍കാന്‍ പറ്റില്ല. അതില്‍ ഹെഡിങ് മാത്രം വായിക്കും. അതിനകത്ത് എഴുതിയത് വായിക്കില്ല. അപ്പോ ആളുകള്‍ അത് മാത്രം കണ്ടിട്ട് ഭയങ്കര ചീത്ത വിളിയും തെറി വിളിയും ആയിരിക്കും. ഇങ്ങനെയുള്ള സാധനം ഞാന്‍ കുറെ ഫേസ് ചെയ്തിട്ടുണ്ട്. ആ സമയത്ത് ഞാന്‍ ഭയങ്കര വിഷമിച്ചിട്ടുണ്ടായിരുന്നു. ആ സമയത്ത് വേറെയാരും അങ്ങനെ വന്ന് തുടങ്ങിയിട്ടില്ല. ദൃശ്യം ഇറങ്ങിയ സമയത്ത് എന്റെ ആ പ്രായത്തിലുള്ള ആരും ഇല്ല. പിന്നെയാണ് പലരും വന്ന് തുടങ്ങിയത്.

ALSO READ: കണ്ണൂർ എടക്കാട് യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം

ചിലതൊക്കെ ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് ഓപ്പണ്‍ ചെയ്ത് നോക്കുമ്പോള്‍ കണ്ടന്റ് ഇല്ല. പിന്നെ നോക്കുമ്പോള്‍ പേജസ് നോട്ട് ഫൗണ്ട് എന്ന് കാണിക്കും. അങ്ങനൊരു പേജേ ഇല്ല. പക്ഷേ അങ്ങനൊരു ഹെഡ്ഡിങ് കാണാം. ഇത് കണ്ടിട്ടാണ് പലരും പല രീതിയില്‍ കമന്റ്‌സ് എഴുതുന്നത്. ചിലര്‍ നമ്മളെ കല്യാണം കഴിപ്പിക്കും. ഞാനൊരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ കല്യാണം കഴിപ്പിക്കുന്ന സീനുണ്ട്. ഈ പയ്യനും ഞാനും ശരിക്കും കല്യാണം കഴിച്ചുവെന്ന് പറഞ്ഞിട്ട് ഏതോ ഒരു ചേട്ടന്‍ പോസ്റ്റ് ചെയ്തു. അങ്ങനെ ഇത് വലിയ വാര്‍ത്തയായി.

ALSO READ: പ്രാർത്ഥനകൾക്ക് നന്ദി, പൃഥ്വി ആരോഗ്യം വീണ്ടെടുത്തു: പുഞ്ചിരിയോടുള്ള ഒരു നല്ല വര്‍ഷം പ്രതീക്ഷിക്കുന്നുവെന്ന് സുപ്രിയ

ബന്ധുക്കളൊക്കെ മമ്മിയെ വിളിച്ച് ചോദിച്ചു. ചിലര്‍ക്ക് അറിയിച്ചില്ലെന്ന വിഷമം. പിന്നെ ചിലര്‍ വിളിച്ചിട്ട് കുത്തുവാക്കുകള്‍ പറയും. ഒളിച്ചോടി പോയല്ലേയെന്ന് ചോദിക്കും. അതൊരു പ്രോമിനന്റ് ന്യൂസ് പോര്‍ട്ടലായിരുന്നു. അവരുടെ ഫോണ്‍ നമ്പറെടുത്ത് ഞാന്‍ അവരോട് പറഞ്ഞു ഇത് ഫേക്കാണെന്ന്. ഓണ്‍ലൈനില്‍ ഒരാളുടെ പോസ്റ്റ് കണ്ടിട്ട് ഇട്ടതാണെന്ന് അവരും പറഞ്ഞു. ആരെങ്കിലും പോസ്റ്റ് ചെയ്തത് കണ്ടിട്ട് നിങ്ങള്‍ വാര്‍ത്ത കൊടുക്കാവോ എന്ന് ചോദിച്ചു. പിന്നെ അവര്‍ അന്‍സിബയുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് ഒരു വാര്‍ത്തയിറക്കി. ഇത് ആരും കണ്ടതുമില്ല. ഇപ്പോഴും നെഗറ്റീവ് ഹെഡ്‌ലൈന്‍ കൊടുത്താലേ എല്ലാവരും ശ്രദ്ധിക്കുകയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News