അഴകിയ രാവണനില്‍ തുടങ്ങിയ ആരാധന, ഇങ്ങനെയാണ് ഈ ഫാന്‍ഗേളിന്റെ വളര്‍ച്ച; വൈറലായി അനു സിത്താരയുടെ വീഡിയോ

നടന്‍ മമ്മൂട്ടിക്ക് ഒരു വ്യത്യസ്ത പിറന്നാള്‍ സമ്മാനവുമായി നടി അനു സിത്താര. സിനിമാ ഇന്‍ഡസ്ട്രിക്കുള്ളിലെ ഏറ്റവും വലിയ മമ്മൂട്ടി ആരാധകരില്‍ ഒരാളായ അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Also Read : ‘മലയാളത്തിൻ്റെ മമ്മൂട്ടിക്കാലങ്ങൾ’, അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിൻ്റെ കഥ

മമ്മൂട്ടി ചിത്രങ്ങള്‍ക്കൊപ്പം തന്റെയും വളര്‍ച്ച കാണിക്കുന്ന ആനിമേറ്റഡ് വീഡിയോ അനു സിത്താര സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. അച്ഛനും അമ്മക്കുമൊപ്പം ചെറിയ കുട്ടിയായിരിക്കെ തിയേറ്ററില്‍ അഴകിയ രാവണന്‍ കാണുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നത്. ഇതിനൊപ്പം 1996 എന്ന വര്‍ഷവും എഴുതി കാണിക്കുന്നുണ്ട്.

Also Read : പതിവ് തെറ്റിക്കാതെ ഇത്തവണയും രാത്രിയില്‍ ആരാധകരെ കാണാന്‍ മമ്മൂട്ടിയെത്തി, ഒപ്പം ദുല്‍ഖറും

ഇതിന് ശേഷം 2010 ഇറങ്ങിയ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് ടി.വിയില്‍ കാണിക്കുന്നു, ഇത് കാണുന്ന സ്‌കൂള്‍ യൂണിഫോമിട്ട അനുവുമുണ്ട്. 2014 ആവുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം തിയേറ്ററില്‍ രാജാധിരാജ കാണുന്ന അനു സിത്താരയെ ആണ് കാണിക്കുന്നത്. 2018ല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന അനു സിത്താരയിലാണ് വീഡിയോ അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News