
ചരിത്രം കുറിച്ച് ബോളിവുഡ് താരം ദീപികാ പദുകോണ്‍. ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ നടിയായാണ് ദീപിക മാറിയത്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ ഹോളിവുഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണ് പ്രഖ്യാപനം നടത്തിയത്.
സിനിമ, ടെലിവിഷന്‍, ലൈവ് തിയറ്റര്‍/ലൈവ് പെര്‍മോന്‍സ്, സ്പോര്‍ട്സ് തുടങ്ങിയ മേഖലകളില്‍ നിന്നും ആദരിക്കപ്പെടുന്നവരുടെ കൂട്ടത്തിലാണ് ദീപികയും ഇടംപിടിച്ചത്.
ആഗോള പ്രശസ്തരായ മൈലി സൈറസ്, തിമോത്തി ചാലമെറ്റ് തുടങ്ങിയ 35 ഓളം പേരുടെ പട്ടിക പുറത്തുവിട്ടതിലാണ് ദീപികയുടെ പേരും ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രഖ്യാപിച്ചത്.നൂറു കണക്കിന് നാമനിര്‍ദേശങ്ങളില്‍ നിന്നായാണ് പാനല്‍ 35 പേരടങ്ങുന്ന പട്ടിക പ്രഖ്യാപിച്ചത്. ദീപികയുടെ നേട്ടം ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ അഭിമാനിക്കുള്ള വാര്‍ത്തയായി മാറി.
Also read– ഹാൻസ് സിമ്മറും എ ആർ റഹ്‌മാനും; രാമനായി രൺബീർ, രാവണനായി യഷ്: ‘രാമായണ’ യുടെ ആദ്യ ഗ്ലിംപ്സ് വൈറൽ
നേരത്തെ 2023ല്‍ ഓസ്‌കാര്‍ പുരസ്‌കാരവേദിയില്‍ അവതാരക വേഷത്തില്‍ ദീപിക പ്രത്യക്ഷപ്പെട്ടിരുന്നു. 2022-ല്‍ ഖത്തറില്‍ നടന്ന ലോക കപ്പ് ഫട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ ഫിഫ ട്രോഫി അനാച്ഛാദനം ചെയ്തുകൊണ്ട് ദീപിക വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 2017ല്‍ പുറത്തിറങ്ങിയ ട്രിപ്പിള്‍ എക്‌സ് ചിത്രത്തിലൂടെ താരം ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിരുന്നു.
സിങ്കം എഗെയ്‌നിലാണ് ദീപിക അവസാനമായി അഭിനയിച്ചത്. താരത്തിന് ഈ അടുത്തായാണ് പെണ്‍കുട്ടി ജനിച്ചത്. അടുത്ത വര്‍ഷം ദീപികയും ഷാരൂഖാനും ഒന്നിക്കുന്ന കിങ് ബിഗ്‌സ്‌ക്രീനിലെത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here