‘അതിഭീകര ബോഡി ഷെയിമിംഗിന് ഇരയായി; സ്ത്രീകള്‍ ശരീരത്തെക്കുറിച്ച് പറഞ്ഞ് പരിഹസിക്കുമ്പോള്‍ സങ്കടം തോന്നും’: ഹണി റോസ്

അതിഭീകരമായ വിധത്തില്‍ ബോഡി ഷെയിമിംഗിന് ഇരയായിട്ടുണ്ടെന്ന് നടി ഹണി റോസ്. ഏറ്റവും അധികം സങ്കടം തോന്നുന്നത് സ്ത്രീകള്‍ തന്റെ ശരീരത്തെക്കുറിച്ച് പറഞ്ഞ് പരിഹസിക്കുമ്പോഴാണെന്നും ഹണി റോസ് പറയുന്നു. ഒരാളുടെ ശരീരത്തെക്കുറിച്ചു കളിയാക്കുക എന്നത് കേള്‍ക്കാന്‍ അത്ര സുഖമുള്ള കാര്യമല്ല. ഇതെന്തുകൊണ്ടാണെന്ന് ആദ്യമൊക്കെ ചിന്തിച്ചിട്ടുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ അതിനു ചെവി കൊടുക്കാതെയായെന്നും ഹണി റോസ് പറയുന്നു. ഒരു മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

Also Read- ഫോട്ടോഷൂട്ടിനിടെ പുഴയിലേക്ക് കാല്‍ വഴുതിവീണ് ഹണി റോസ്; തെന്നിവീഴുന്ന വീഡിയോ വൈറല്‍

ഉദ്ഘാടനവുമായി ബന്ധപ്പെട്ട ട്രോളുകള്‍ ഒരുപരിധിവരെ താന്‍ ആസ്വദിച്ചിട്ടുണ്ട്. പക്ഷേ ആ പരിധി വിടുമ്പോള്‍ എല്ലാം മാറി. അത് നമ്മളെ ബാധിച്ച് തുടങ്ങുമെന്ന് ഹണി റോസ് പറയുന്നു. സ്ത്രീകള്‍ തന്റെ ശരീരത്തെക്കുറിച്ച് പറഞ്ഞ് കളിയാക്കുമ്പോള്‍ ഏറെ വേദന തോന്നിയിട്ടുണ്ട്.
താന്‍ മാത്രമല്ല ഇത് അഭിമുഖീകരിക്കുന്നെന്നും ഹണി റോസ് പറയുന്നു.

Also Read- സിനിമ തുടങ്ങിയ ഉടനെ പുറത്തേക്കിറങ്ങി; ആകെ പത്ത് മിനിറ്റ് കണ്ടിട്ടാണ് സന്തോഷ് വര്‍ക്കി സിനിമ മോശമെന്ന് പറഞ്ഞത്; സംവിധായകന്‍ പറയുന്നു

അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ അതിഥിയായി വന്ന നടനോട് അവതാരക ചോദിച്ച ഒരു ചോദ്യമുണ്ട്. ഹണി റോസ് മുന്‍പിലൂടെ പോയാല്‍ എന്ത് തോന്നുമെന്ന്. ഈ ഒരു ചോദ്യം ചോദിച്ച് ആ കുട്ടി തന്നെ പൊട്ടിച്ചിരിക്കുകയാണ്. ‘എന്ത് തോന്നാന്‍? ഒന്നും തോന്നില്ലല്ലോ’ എന്നു പറഞ്ഞ് ആ നടന്‍ അത് മാന്യമായി കൈകാര്യം ചെയ്തു. പക്ഷേ ശ്രദ്ധിക്കേണ്ട കാര്യം, ഈ കുട്ടി ചോദ്യം ചോദിച്ച് ആസ്വദിച്ചു ചിരിക്കുകയാണ്. അതെനിക്കു ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹണി റോസ് പറയുന്നു. മറ്റൊരു ചാനലില്‍ ഇതുപോലെ പ്രശസ്തനായ ഒരു കൊമേഡിയന്‍ പറയുന്നു. ഇതില്ലെങ്കിലും തനിക്ക് ഉദ്ഘാടനം ചെയ്യാന്‍ പറ്റും എന്ന്. ഇത്രയും മോശം അവസ്ഥയാണുള്ളത്. അതിന് ചാനലുകള്‍ അംഗീകാരം കൊടുക്കുന്നു എന്നത് അതിലും പരിതാപകരമാണെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here