ഉദ്‌ഘാടനത്തിനായി അയർലൻഡിൽ ഗ്ലാമർലുക്കിലെത്തി നടി ഹണി റോസ്

ഉദ്‌ഘാടനത്തിനായി അയർലൻഡിൽ ഗ്ലാമർലുക്കിലെത്തി നടി ഹണി റോസ്. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം. ഡബ്ലിൻ വിമാനത്താവളനത്തിനടുത്തുള്ള ആൽസ സ്പോർട്സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഹണി റോസ് ആദ്യമായാണ് അയർലൻഡിലെത്തുന്നത്.

‘‘മലയാളി ഇല്ലാത്ത നാടുണ്ടോ? ഇവിടെ വന്ന് പുറത്തുപോയപ്പോൾ തന്നെ ആദ്യം കാണുന്നത് മലയാളികളെയാണ്. നാട്ടിൽപോലും ഇത്ര സ്നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ല. അയർലൻഡില്‍ വന്ന് ആദ്യം നല്ല തണുപ്പുതോന്നി. ഇപ്പോൾ നല്ല കാലാവസ്ഥയാണ്. ഞാന്‍ വന്നതു കൊണ്ട് ആണെന്നു തോന്നുന്നു. അച്ഛനും അമ്മയുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. അയർലൻഡിൽ കുറേ സ്ഥലങ്ങളിൽപോയി. എല്ലാം നല്ല ഭംഗിയുള്ള സ്ഥലങ്ങൾ. ശരിക്കും കുറേ നാളുകൾ ഇവിടെ നിൽക്കണമെന്നുണ്ട്. പക്ഷേ ജീവിക്കാൻ വേറെ വഴിയില്ലാത്തതുകൊണ്ട് ഇവിടെ നിന്നിട്ട് കാര്യമല്ല. എനിക്ക് ഉദ്ഘാടനങ്ങളും കിട്ടില്ലല്ലോ? അതുകൊണ്ട് തിരിച്ചുപോയേ പറ്റൂ. ഇനിയും വരാം – ഹണി റോസ് പറഞ്ഞു.

also read; അയർലൻഡിലെത്തിയ ഹണി റോസിനൊപ്പം സെല്‍ഫിയെടുത്ത് മന്ത്രി; ചിത്രങ്ങൾ വൈറലാകുന്നു

അയർലൻഡിൽ ഗ്ലാമർലുക്കിലെത്തിയ നടിയുടെ വിഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News