ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്

ഡിജിറ്റൽ ബിസിനെസ്സ് വാലെറ്റിൽ യു.എസ്.ബി ചിപ്പിൽ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി. നേരത്തെ പാസ്സ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വിസ പതിപ്പ് പൂർണമായും നിർത്തലാക്കിയിരുന്നു.

ALSO READ: സൈക്കിള്‍ മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ചു; അഭിമാനമായി പെണ്‍കുട്ടികള്‍; അഭിനന്ദിച്ച് എം നൗഷാദ് എംഎല്‍എ

പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വിസക്ക് പുറമെ വ്യക്തികളുടെ എമിറേറ്റ്സ് ഐ.ഡി ,താമസ വിസ, പാസ്പോര്ട്ട് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ എല്ലാം ഒറ്റ ബിസിനെസ്സ് വാലെറ്റിൽ ലഭ്യമാകുമെന്നുള്ളതാണ് പ്രത്യേകത. നേരത്തെ ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു.

ALSO READ: വിസ്മയം തീർക്കാൻ ദുബായ് മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here