കോവ ഫീനിക്സ് ഡോളയെ പരിചയപ്പെടുത്തുന്നു; നടി ഇലിയാന ഡിക്രൂസിന് കുഞ്ഞ് ജനിച്ചു

നടി ഇലിയാന ഡിക്രൂസിന് കുഞ്ഞ് ജനിച്ചു. ശനിയാഴ്ച രാത്രി ഇൻസ്റ്റാഗ്രാമിലൂടെയാണ് തനിക്ക് ആൺകുഞ്ഞ് പിറന്ന കാര്യം ഇലിയാന പങ്കുവച്ചത്. കോവ ഫീനിക്സ് ഡോളൻ എന്നാണ് കുഞ്ഞിന്റെ പേര്. ഇലിയാന തന്റെ മകന്‍റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.

also read: ലീഗ് പ്രവർത്തകൻ സെക്സ് റാക്കറ്റിന്‍റെ കണ്ണി, ഞെട്ടിക്കുന്ന വിവരങ്ങള്‍

ഉറങ്ങുന്ന കുഞ്ഞിന്റെ ഫോട്ടോയാണ് ഇലിയാന പോസ്റ്റ് ചെയ്തത്. ”കോവ ഫീനിക്സ് ഡോളയെ പരിചയപ്പെടുത്തുന്നു. 2023 ആഗസ്റ്റ് 1 നാണ് കുഞ്ഞിന്റെ ജനനം. ഞങ്ങളുടെ പ്രിയപ്പെട്ട ആൺകുട്ടിയെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ സന്തോഷം അറിയിക്കാന്‍ വാക്കുകളില്ല” എന്നാണ് ഇലിയാന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. ബംപ് ഡോട്ട് കോമിലെ വിവരമനുസരിച്ച് കോവ എന്നാൽ ‘യോദ്ധാവ്’ അല്ലെങ്കിൽ ‘ധീരൻ’ എന്നാണ് അർഥം.ഇലിയാനക്ക് അഭിനന്ദനവുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്.

also read: മണിപ്പൂരിൽ കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ തിരിച്ചുപിടിച്ച് പൊലീസ്; പരിശോധന തുടരുന്നു

അതേസമയം തുടക്കം മുതൽ തന്നെ ഇലിയാന തന്റെ വ്യക്തിജീവിതത്തെ കുറിച്ച് കൂടുതലായി ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഗര്‍ഭിണിയാണ് എന്ന് ലോകത്തെ അറിയിച്ചപ്പോള്‍ കുഞ്ഞിന്‍റെ പിതാവിനെകുറിച്ചും ചോദ്യങ്ങൾ ഉണ്ടായി. അടുത്തിടെ ഇലിയാന തന്റെ കാമുകന്റെ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരുന്നു. ഗര്‍ഭ കാലത്ത് തന്‍റെ ഒരോ വിശേഷവും ഇലിയാന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാറുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News