‘ഫോട്ടോസ് എടുക്കുന്നത് നിർത്തി, മുഖത്ത് കുറേ മാറ്റങ്ങൾ വന്നു’; അവസ്ഥ തുറന്നുപറഞ്ഞ് നടി ജ്യോതി കൃഷ്ണ

JYOTHI KRISHNA

ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് ജ്യോതി കൃഷ്ണ. ബോംബെ മാർച്ച് 12 ,ഇത് പാതിരാമണൽ, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയമായത്. 2016 ൽ റിലീസ് ചെയ്ത മൂന്നാംനാൾ ഞായറാഴ്ച എന്ന സിനിമയിലാണ് ജ്യോതി കൃഷ്ണ അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ താരം തന്റെ അവസ്ഥ തുറന്നുപറഞ്ഞിരിക്കുകയാണ്. എവിടെയാണ്, എന്തുപറ്റി, എന്തിനാ സിനിമയിൽ നിന്നും ഇടവേള എടുത്തത് തുടങ്ങിയ ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയുമായാണ് ജ്യോതി കൃഷ്ണ രംഗത്തെത്തിയത്.

‘തനിക്ക് വൃത്തികെട്ട കോംപ്ലക്‌സാണെന്നാണ് ജ്യോതി പറയുന്നത്. അടുത്തിടെ ഭയങ്കരമായിട്ട് വണ്ണം കൂടിയെന്നും ആത്മവിശ്വാസം നഷ്ടപ്പെട്ടെന്നും നടി പറയുന്നു.കഴിഞ്ഞ ഡിസംബറിൽ ഒരു മാസം യൂറോപ്പ് ട്രിപ്പിലായിരുന്നു. തിരിച്ച് വന്നപ്പോഴാണ് നാല് കിലോ കൂടിയെന്ന സത്യം മനസിലാക്കിയത്. റമദാൻ പകുതിയായപ്പോഴാണ് യുദ്ധം വന്നത്.

നമുക്ക് ഇവിടെ നിന്ന് കുറേ കാര്യങ്ങളൊക്കെ കാണാൻ പറ്റുന്നുണ്ടായിരുന്നു. അതോടെ സ്ട്രസ് കൂടി. അതിൽ കണ്ടെത്തിയ പരിഹാര മാർഗം ഫുഡ് കഴിക്കുന്നതായിരുന്നു. അങ്ങനെ ഞാൻ 81 കിലോ ആയി. ഫോട്ടോ എടുക്കുമ്പോൾ പോലും കോൺഫിഡൻസ് ഇല്ലാതെയായി. മുഖത്ത് വരെ കുറേ മാറ്റങ്ങൾ. ഇതൊക്കെ എങ്ങനെ വന്നുവെന്നറിയില്ല. ആകപ്പാടെയൊരു ഡിപ്രഷൻ പോലെയായിരുന്നു’-നടി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News