‘ഇവിടെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കള്‍, ഇത് പറയുന്നതില്‍ വിഷമമുണ്ട്’: കാജോള്‍

ഇന്ത്യ പോലൊരു രാജ്യത്ത് മാറ്റങ്ങള്‍ വളരെ പതുക്കെയാണ് നടക്കുന്നതെന്ന് ബോളിവുഡ് താരം കാജോള്‍. മാറ്റങ്ങളില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ടെന്നും എന്നാല്‍ ഇവിടെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നും കാജോള്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാജോള്‍ ഇക്കാര്യം പറഞ്ഞത്.

Also Read- പ്രായപൂർത്തിയാകാത്ത,കാഴ്ചവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; യൂട്യൂബർ അറസ്റ്റിൽ

പാരമ്പര്യത്തില്‍ മുഴുകിയാണ് നമ്മളില്‍ പലരും ജീവിക്കുന്നത്. മാറ്റങ്ങള്‍ സംഭവിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. എന്നാല്‍ വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് ഇവിടെ ഭരിക്കുന്നത്. തനിക്ക് ഇത് പറയുന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ അക്കാര്യം പറയാതെ വയ്യെന്നും കാജോള്‍ പറഞ്ഞു.

Also Read- ‘ചെകുത്താന്‍’ ആരാധന; ഭാര്യയെ കൊന്ന് തലച്ചോര്‍ ഭക്ഷിച്ച് യുവാവ്; തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു

സിനിമയില്‍നിന്ന് ഇടവേള എടുത്തതിനെക്കുറിച്ചും കാജോള്‍ പ്രതികരിച്ചു. ഇടവേളയെടുക്കുക, തിരിച്ചുവരിക എന്ന വാക്കുകളുമായി തനിക്ക് യോജിക്കാന്‍ സാധിക്കില്ല. എല്ലാം ജീവിത്തിന്റെ ഭാഗമാണ്. സിനിമ ചെയ്യുന്നില്ല എന്നതിന്റെ അര്‍ത്ഥം താന്‍ വെറുതെ ഇരിക്കുന്നു എന്നല്ല. തന്റെ ജീവിതത്തിലെ ആ കാലഘട്ടം പാഴായി പോകുന്നുമില്ലെന്നും കാജോള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like