പങ്കാളി മറ്റൊരു പെൺകുട്ടിയെ കണ്ടുപിടിച്ചു; ഇപ്പോള്‍ സഹോദര ബന്ധം മാത്രം: നടി കനി കുസൃതി

നിരവധി ചലച്ചിത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് കനി കുസൃതി. തന്‍റെ ജീവിത പങ്കാളിയായിരുന്ന ആനന്ദ് ഗാന്ധിയെക്കുറിച്ചും അവരുടെ ബന്ധത്തെക്കുറിച്ചും തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കനി. ഇരുവരും തമ്മിലുള്ള ബന്ധം അവസാനിച്ചതായുള്ള സൂചനകളാണ് കനി വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ: സംസ്ഥാനത്ത് നിപയിൽ ഇന്നും ആശ്വാസം; ഒന്‍പത് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരം

ആനന്ദ് ഗാന്ധി മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാണ്. എന്നാൽ ആ ബന്ധത്തിന് തനിക്ക് കുഴപ്പമൊന്നുമില്ല. ആനന്ദിനോടിപ്പോൾ തോന്നുന്നത് സഹോദര ബന്ധം മാത്രം. ആനന്ദിന്‍റെ പുതിയ പങ്കാളി താമസിക്കുന്നയിടത്ത് താൻ ഇടയ്ക്ക് പോകാറുണ്ടെന്നും നടി വ്യക്തമാക്കി. മാതാപിതാക്കളായ മൈത്രേയനും ജയശ്രീയ്ക്കും ശേഷം തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി ആനന്ദാണ്. ഇന്‍ഡലക്ച്വലി വളർത്തിയതും ആനന്ദാണ്. ഒമ്പത് വർഷമാണ് ഇവർ ഒരുമിച്ച് താമസിച്ചത്.

ALSO READ: പിഎസ് സി നിയമന തട്ടിപ്പ് ഒന്നാം പ്രതി കീഴടങ്ങി; അഭിമുഖം നടത്തിയ പ്രതി പിടിയിലായി

ആനന്ദ് എപ്പോഴും ഒരു പങ്കാളിക്കൊപ്പം ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് പക്ഷേ താൻ ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ്. ആനന്ദ് അതിഷ്ട്ടപെടാത്തതുകൊണ്ട് തന്നെ
മോണോഗോമസ് ആയ ഒരാളെ കണ്ടെത്തി ഒരുമിച്ച് താമസിക്കാൻ തുടങ്ങി. പങ്കാളികൾ തമ്മിലുള്ള ബന്ധം തങ്ങൾ തമ്മിലില്ലെന്നും ആനന്ദ് സഹോദരനെപ്പോലെയാണെന്നും ഇവർ പറയുന്നു. ഒരു ബന്ധത്തില്‍ ആയിരിക്കുമ്പോൾ കള്ളത്തരം കാണിച്ച് മറ്റൊരു ബന്ധത്തിലേക്ക് പോകുന്നവരെ തനിക്കറിയാം പക്ഷേ അങ്ങനെ കള്ളത്തരം കാണിക്കുന്നവരെ തനിക്കിഷ്ടമല്ലെന്നും എല്ലാം തുറന്നു പറഞ്ഞ് മുന്നോട്ട് പോകുന്നതാണ് തനിക്കിഷ്ടമെന്നും കനി കുസൃതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News