പ്രണയമുണ്ടായിരുന്നു, ഒടുവില്‍ അത് തകര്‍ന്നു; 43 വയസിലും അവിവാഹിതയായിരിക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തി നന്ദിനി

ലേലം, കരിമാടി കുട്ടന്‍, അയാള്‍ കഥ എഴുതുകയാണ് തുടങ്ങിയ സിനിമകളിലൂടെ മലയാളി മനസുകളില്‍ ഇടംനേടിയ നായികയാണ് നന്ദിനി. അതിനാല്‍ത്തന്നെ നന്ദിനിയെ കുറിച്ചറിയാന്‍ മലയാളികള്‍ക്ക് കൗതുകവുമുണ്ട്.

Also Read : 12 കോടിയുടെ ഭാഗ്യശാലി ആര്? പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്, ഫലം കാത്ത് കേരളം

ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദിനി തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറയുന്നത്. തന്റെ പ്രണയത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചുമാണ് താരം തുറന്നുപറയുന്നത്.

Also Read : ഡീപ്ഫേക്കല്ല, ഇത് മോദിയുടെ ‘അപരൻ’

എന്റെ പ്രണയം തകര്‍ന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതില്‍ നിന്നും തിരിച്ചു വരാന്‍ എനിക്ക് ഒത്തിരി സമയം വേണ്ടി വന്നു. ആ വേദനയോട് ഞാന്‍ പിന്നെ യോജിച്ചു തുടങ്ങി. വീട്ടുകാരും ഒത്തിരി സപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍ തിരിച്ചെത്തുക തന്നെ ചെയ്തു. വേര്‍പിരിയല്‍ തീരുമാനം രണ്ട് പേര്‍ക്കും ഗുണം ചെയ്തുവെന്നും നന്ദിനി പറഞ്ഞു.

നന്ദിനിയുടെ വാക്കുകള്‍:

എന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ വിവാഹത്തെക്കുറിച്ചൊന്നും ചോദിക്കാറില്ല. ഞാന്‍ അതിനെ എല്ലാം കൂളായാണ് എടുക്കുന്നത്. വിവാഹിത ആകാത്തതും ഞാന്‍ കൂളായി ആണ് എടുക്കുന്നത്. വിവാഹം എന്നത് നടക്കേണ്ടതാണെങ്കില്‍ നടന്നിരിക്കും. നല്ലൊരാളെ കിട്ടിയാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കാന്‍ തയ്യാറാണ്. തനിച്ച് ജീവിക്കുന്നതും നല്ല കാര്യമാണ്.

എന്റെ പ്രണയം തകര്‍ന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതില്‍ നിന്നും തിരിച്ചു വരാന്‍ എനിക്ക് ഒത്തിരി സമയം വേണ്ടി വന്നു. ആ വേദനയോട് ഞാന്‍ പിന്നെ യോജിച്ചു തുടങ്ങി. വീട്ടുകാരും ഒത്തിരി സപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍ തിരിച്ചെത്തുക തന്നെ ചെയ്തു. വേര്‍പിരിയല്‍ തീരുമാനം രണ്ട് പേര്‍ക്കും ഗുണം ചെയ്തു.

കാമുകനും താനുമായി ആറ് വയസ് വ്യത്യാസമുണ്ടായിരുന്നു. ആദ്യ കാലത്ത് കല്യാണം കഴിഞ്ഞാല്‍ സിനിമാ മേഖലയില്‍ നില്‍ക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം ആയിരുന്നു. അങ്ങനെ എക്‌സിന് പ്രായം കൂടി വന്നു. കാത്തിരിക്കാന്‍ പറ്റാതായി. അതുകൊണ്ട് ബ്രേക്കപ്പ് ആവുക ആയിരുന്നു എന്നും അല്ലെങ്കില്‍ താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമായിരുന്നു എന്നും നന്ദിനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News