‘ആ സിനിമയ്ക്കുശേഷം ജീവിതം ഒരുപാട് മാറി’; മാനസിക വെല്ലുവിളികൾ തുറന്നുപറഞ്ഞ് കീർത്തി സുരേഷ്

keerthy suresh

തെന്നിന്ത്യൻ സിനിമാലോകത്തെ അറിയപ്പെടുന്ന നടിയാണ് മലയാളിയായ കീർത്തി സുരേഷ്. ഇപ്പോഴിതാ താൻ വർഷങ്ങളായി നേരിടുന്ന ചില പ്രതിസന്ധികളെക്കുറിച്ച് കീർത്തി മനസ് തുറന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലാണ് കീർത്തി ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ കീർത്തി തന്റെ അഭിനയജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ ഫിറ്റ്‌നസിനും ആരോഗ്യപരിപാലനത്തിനും വലിയ പ്രാധാന്യം നൽകിയിരുന്നില്ലെന്ന് തുറന്നുപറയുന്നുണ്ട്.

എന്നാൽ 2018ൽ പുറത്തിറങ്ങിയ ചിത്രമായ മഹാനടിക്കുശേഷമാണ് ജീവിതശൈലിയിൽ വലിയ മാറ്റം കൊണ്ടുവന്നതെന്നും നടി വ്യക്തമാക്കി. കഠിനമായ കാർഡിയോ വർക്ക്‌ഔട്ടുകളും ഹൈ-പ്രോട്ടീൻ, ലോ-കാർബ് ഡയറ്റും പിന്തുടർന്ന് ഏകദേശം ഒൻപത് മാസത്തിനുള്ളിൽ 10 കിലോഗ്രാം ഭാരം കുറച്ചുവെന്നാണ് താരം പറയുന്നത്.

also read:കാൻ ചലച്ചിത മേളയിൽ തിളങ്ങി മലയാളത്തിൻ്റെ ‘അമ്മ അറിയാൻ’

എന്നാൽ ഈ മാറ്റം പ്രശംസയേക്കാൾ കൂടുതൽ വിമർശനങ്ങളാണ് കൊണ്ടുവന്നതെന്നും കോസ്മെറ്റിക് സർജറി നടത്തിയെന്നതരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ ഇടയായെന്നും കീർത്തി കുറിച്ചു. ഇത്തരം വിമർശനങ്ങൾ തന്നെ മാനസികമായി ബാധിച്ചുവെന്നും താരം തുറന്നു പറഞ്ഞു. സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകളെയും നടി വിമർശിച്ചു. അൽപ്പം തടിയുണ്ടെങ്കിൽ ഫിറ്റാകണമെന്ന് പറയും, മെലിഞ്ഞാൽ പഴയ ലുക്ക് നല്ലതായിരുന്നു എന്നും പറയുമെന്നും കീർത്തി കൂട്ടിച്ചേർത്തു.

കൊവിഡ് കാലത്താണ് യോഗ പരിശീലിച്ച് തുടങ്ങിയതെന്നും അത് ശാരീരികമായും മാനസികമായും വലിയ മാറ്റം കൊണ്ടുവന്നുവെന്നും താരം പറഞ്ഞു. ഇപ്പോൾ യോഗ, സ്ട്രെങ്ത് ട്രെയിനിങ്, കാർഡിയോ, കാലിസ്തെനിക്സ്, അനിമൽ ഫ്ലോ വർക്ക്‌ഔട്ടുകൾ എന്നിവ ഉൾപ്പെടുത്തിയ ജീവിതശൈലിയാണ് പിന്തുടരുന്നതെന്നും കീർത്തി വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുകാലങ്ങളായി ശാരീരികവും മാനസികവുമായ ചില വെല്ലുവിളികൾ നേരിട്ടതിനെ തുടർന്ന് കുറച്ചുകാലം പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്നിരുന്നുവെന്നും താരം വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News