അന്നത്തെ മനോഭാവം തെറ്റായിരുന്നു, മണിരത്നത്തെ അവഗണിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നു: തുറന്നു പറഞ്ഞ് നടി മധുബാല

റോജ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് മധുബാല. നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ സിനിമയുടെ വിജയങ്ങൾക്ക് ശേഷം സംവിധായകൻ മണിരത്നവുമായി മധുബാലയ്ക്കുണ്ടായിരുന്ന ബന്ധം മോശമാവുകയായിരുന്നു. നടി തന്നെയാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്തിയത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു റോജയ്ക്ക് ശേഷം സംഭവിച്ച കാര്യങ്ങൾ താരം വ്യകത്മാക്കിയത്.

ALSO READ: 1250 വർഷത്തെ ചരിത്രം തിരുത്തി ജപ്പാൻ, നഗ്ന ഉല്‍സവത്തിൽ ആദ്യമായി പങ്കെടുത്ത് സ്ത്രീകള്‍: ലിംഗ സമത്വത്തിലേക്കുള്ള ചുവടുവെയ്‌പ്പെന്ന് റിപ്പോർട്ട്

മധുബാല പറഞ്ഞത്

റോജയിലെ പ്രകടനത്തിന് മണിരത്നത്തിന് ഞാൻ ഒരുവിധത്തിലും അന്ന് നന്ദി പറഞ്ഞില്ല. ഇപ്പോഴാണ് എന്‍റെ കരിയറില്‍ മണിരത്നത്തിന്‍റെ സംഭാവനകള്‍ ഞാൻ തിരിച്ചറിയുന്നത്. നേരത്തെ അദ്ദേഹത്തെ അവഗണിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ട്. അന്ന് സിനിമ രംഗത്ത് ഒരു അഹങ്കാരിയാണ് എന്ന് തോന്നാൻ പല കാരണം ഉണ്ടായിരുന്നു.

കരിയറിന്‍റെ തുടക്കത്തില്‍ ഇനിക്ക് എവിടുന്നും ഒരു സഹായവും കിട്ടിയില്ല. എല്ലാ ഉത്തരവാദിത്വം ഡ്രസിംഗ് മുതല്‍ മേയ്ക്കപ്പ് വരെ ഞാന്‍ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. ഇത് എന്നിലൊരു തന്നിഷ്ട സ്വഭാവം വളര്‍ത്തി. അതിനാല്‍ തന്നെ ഏതെങ്കിലും ചലച്ചിത്രം വിജയിച്ചാലും, ആളുകള്‍ നല്ലത് പറഞ്ഞാലും അതെല്ലാം എന്‍റെ കഴിവാണ് എന്ന മനോഭാവത്തിലായിരുന്നു ഞാന്‍. ആ വിജയത്തിന്‍റെ അവകാശം ആര്‍ക്കും കൊടുക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

ALSO READ: ‘പുറത്തു നടക്കുന്ന കാര്യങ്ങൾ അറിയാൻ മത്സരാർത്ഥികൾ സ്വിമ്മിങ് പൂളിലേക്ക് പോകും’, ബിഗ് ബോസിലെ രഹസ്യം വെളിപ്പെടുത്തി ഫിറോസ് ഖാൻ

എന്‍റെ അന്നത്തെ മനോഭാവം ചിലരെ തെറ്റായ രീതിയിൽ എന്നെക്കുറിച്ച് പ്രേരിപ്പിക്കാന്‍ ഇടയാക്കി. റോജയിലെ എന്‍റെ പ്രകടനത്തിന്‍റെ ക്രഡിറ്റ് മണി സാറിനായിരുന്നു. ആ സമയത്ത് തന്നെ അത് അദ്ദേഹത്തോട് പറയണമായിരുന്നു. എന്നാല്‍ അന്ന് പറ്റിയില്ല ഇപ്പോൾ ഞാൻ അദ്ദേഹത്തിന് എല്ലാ ക്രെഡിറ്റും നൽകുന്നു. അദ്ദേഹമാണ് എനിക്കൊരു അടയാളം തന്നത്. ഞാൻ അദ്ദേഹത്തെപ്പോലുള്ളവരുമായി ബന്ധങ്ങൾ സൂക്ഷിച്ചില്ല. അതുകൊണ്ടാണ് ഞാൻ പിന്നീട് അദ്ദേഹത്തിന്‍റെ സിനിമകളില്‍ എത്തായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News